കൊളംബോ: ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. ആദ്യ രണ്ടു മത്സരവും ജയിച്ച് ഇന്ത്യ പരന്പര സ്വന്തമാക്കിയിരുന്നു. ഇന്നും ജയിച്ച് പരന്പര ജയം സന്പൂർണമാക്കുകയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യം. രണ്ടാം മത്സരത്തിൽ ഓപ്പണാറായി ഇറങ്ങി പൂജ്യത്തിനു പുറത്തായ മലയാളി ബാറ്റർ സഞ്ജു സാംസണ് ഒരവസരംകൂടി നല്കിയേക്കും.
കഴിഞ്ഞ രണ്ടു മത്സരത്തിലും ശ്രീലങ്കയുടെ മുൻനിരയിലെ പാഥും നിസാങ്ക, കുശാൽ പെരേര, കുശാൽ മെൻഡിസ് എന്നിവർ മികച്ച പ്രകടനം നടത്തി. എന്നാൽ മധ്യനിരയിലെ മോശം പ്രകടനമാണ് ലങ്കയ്ക്കു തലവേദന സൃഷ്ടിക്കുന്നത്.
Source link