തിരുവനന്തപുരം: ജില്ലകളിൽ ജില്ലാസഹകരണ ബാങ്കുകൾ ആരംഭിക്കണമെന്ന രീതിയിലുള്ള വാർത്തകൾ വസ്തുതാപരമല്ലെന്നും അത് കേരളത്തിലോ,കേരളബാങ്കിനോ ബാധകമാകില്ലെന്നും കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ജോർട്ടി എം.ചാക്കോയും വാർത്താകുറിപ്പിൽ അറിയിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള രാജ്യസഭാംഗം ജവഹർ സിർക്കാർ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി അമിത് ഷാ നൽകിയ മറുപടിയെ വ്യാഖ്യാനിച്ചാണ് വാർത്തകൾ വന്നത്. രാജ്യസഭയിലെ ചോദ്യം ജില്ലാബാങ്കുകളില്ലാത്ത സ്ഥലങ്ങളിൽ പുതിയ ജില്ലാബാങ്ക് രൂപീകരിക്കുന്നതിനെ കുറിച്ചായിരുന്നു.
Source link