ലബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനനിൽ ഇസ്രേലി സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. ഒരു കുട്ടിയടക്കം മൂന്നു പേർക്ക് പരിക്കേറ്റു. തെക്കൻ ലെബനൻ പട്ടണങ്ങളായ മെയ്സ് അൽ-ജബലിനും ഷഖ്റയ്ക്കും ഇടയിൽ തിങ്കളാഴ്ച രാവിലെയാണ് ആക്രമണം നടന്നത്.
ഒരു കാറിനെയും ബൈക്കിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധം ആരംഭിച്ചതിനു ശേഷം ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ഇതോടെ 383 ആയി.
Source link