ടോക്കിയോ: ഒരു രാജ്യവും മറ്റൊരു രാജ്യത്തിനു മേൽ ആധിപത്യം സ്ഥാപിക്കാത്ത മേഖലയ്ക്കായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ക്വാഡ്. സ്വതന്ത്രവും തുറന്നതുമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കാനും സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ, പരമാധികാരം എന്നിവയെ മാനിക്കാനും ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു. ചൈനയെ പേരെടുത്ത് പരാമർശിക്കാതെ കിഴക്കൻ, ദക്ഷിണ ചൈനാ കടലിലെ സ്ഥിതിഗതികളിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാർ ഉത്കണ്ഠ രേഖപ്പെടുത്തി.
ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാൻ ശ്രമിക്കുന്ന ഏകപക്ഷീയമായ നടപടികളോട് ക്വാഡിന്റെ എതിർപ്പ് ആവർത്തിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ജാപ്പനീസ് വിദേശകാര്യമന്ത്രി യോകോ കമികാവ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ് എന്നിവരാണ് ഉച്ചകോടിൽ പങ്കെടുത്തത്.
Source link