സെയ്ൻ നദിയിലെ മത്സരങ്ങൾക്കു മാറ്റമില്ല…
പാരീസ്: ഒളിന്പിക്സിൽ മുൻനിശ്ചയിച്ചപ്രകാരം സെയ്ൻ നദിയിൽ ട്രയാത്തലണ്‍ മത്സരങ്ങൾ അരങ്ങേറുമെന്ന് സംഘാടകർ. 2024 പാരീസ് ഒളിന്പിക്സിൽ ട്രയാത്തലണ്‍ നീന്തൽ മത്സരങ്ങൾ സെയ്ൻ നദിയിൽവച്ചു നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം ശക്തമായി മഴ പെയ്തതിനെത്തുടർന്ന് സെയ്ൻ നദിയിലെ ജയം മലിനപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നീന്തൽ യോഗ്യമല്ല സെയ്നിലെ വെള്ളമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇന്നു ട്രയാത്തലണ്‍ മത്സരങ്ങൾ സെയ്ൻ നദിയിൽവച്ചുതന്നെ നടത്തുമെന്നാണ് സംഘാടകർ അറിയിച്ചത്. ഇന്നു പുരഷ വിഭാഗം ട്രയാത്തലണും നാളെ വനിതാ പോരാട്ടവുമായിരുന്നു ഷെഡ്യൂൾ ചെയ്തത്.
ഞായർ, തിങ്കൾ ദിനങ്ങളിൽ സെയ്നിൽ ട്രയാത്തലണ്‍ പരിശീലനം റദ്ദാക്കിയിരുന്നു. നദിയിലെ ജലം നീന്തൽ യോഗ്യമല്ലെന്ന കാരണത്താലായിരുന്നു അത്. മാത്രമല്ല, ഇന്ന് താപനില 34 സെൽഷസ് ആകുമെന്നും റിപ്പോർട്ടുണ്ട്. സെയ്ൻ നദിയിൽ മാലിന്യ പ്രശ്നങ്ങളെത്തുടർന്ന് നൂറ്റാണ്ട് മുന്‍പുതന്നെ നീന്തൽ നിയമപരമായി നിരോധിച്ചിരുന്നു. എന്നാൽ, പാരീസ് ഒളിന്പിക്സിന്റെ ഭാഗമായി കോടികൾ മുടക്കി സെയ്ൻ പുനരുജ്ജീവിപ്പിച്ചു.
Source link