KERALAMLATEST NEWS
കോട്ടയത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
കോട്ടയം: കോട്ടയം വെട്ടിക്കാട്ടുമുക്കിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം. 40 ഓളം പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് രാത്രി 7.15നായിരുന്നു അപകടം.
തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷനിൽ വളവ് വീശി എടുക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. എറണാകുളം – പാല റൂട്ടിലോടുന്ന ആവേമരിയ ബസാണ് മറിഞ്ഞത്. ബസിന്റെ ഡ്രെെവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്.
Source link