ജമ്മു കാശ്‌മീരിൽ ഭീകരർക്കായി വ്യാപക തെരച്ചിൽ

ശ്രീനഗർ: വർദ്ധിച്ചു വരുന്ന ഭീകരാക്രമണങ്ങളുടെ സാഹചര്യത്തിൽ ജമ്മു കാശ്മീരിൽ സംയുക്ത തെരച്ചിൽ ഊർജ്ജിതമാക്കി. സംശയാസ്‌പദമായ നീക്കങ്ങളെക്കുറിച്ച് വിവരം ലഭിച്ചതോടെ പൂഞ്ച്, റിയാസി ജില്ലകളിലെ അതിർത്തിയിലും പർവതപ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം പാക് സൈനിക കമാൻഡോകളും ഭീകരരും ചേർന്ന് വടക്കൻ കാശ്‌മീരിൽ നടത്തിയ ആക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചതിനെത്തുടർന്ന് കൂടുതൽ ബി.എസ്.എഫ് ബറ്റാലിയനുകളെ വിന്യസിക്കാൻ തീരുമാനമായി.

പാക് സൈന്യത്തിന്റെ പിന്തുണയോടെ ജമ്മു കാശ്മീരിലെ അതിർത്തി മേഖലകളിൽ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.  സൈന്യം അതീവ ജാഗ്രതയിലാണെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ അറിഞ്ഞാൽ റിപ്പോർട്ട് ചെയ്യാൻ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ നിരവധി പ്രദേശങ്ങളിൽ ഇന്നലെ പുലർച്ചെ വൻ തെരച്ചിൽ ആരംഭിച്ചു. റിയാസി ജില്ലയിൽ സംശയാസ്പദമായി രണ്ട് വ്യക്തികളെ കണ്ടതായി ഒരാൾ അറിയിച്ചതിനെത്തുടർന്ന് തെരച്ചിൽ നടത്തി. കാർഗിൽ വിജയ വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി താക്കീത് നൽകിയതിനു തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ദിവസം പാക് ആക്രമണമുണ്ടായത്. 


Source link

Exit mobile version