CINEMA

ആ ക്ലിപ്പ് എന്റേതു തന്നെ: ബാത്ത് റൂം വിഡിയോയുടെ സത്യാവസ്ഥയുമായി ഉർവശി റൗട്ടേല

ആ ക്ലിപ്പ് എന്റേതു തന്നെ: ബാത്ത് റൂം വിഡിയോയുടെ സത്യാവസ്ഥയുമായി ഉർവശി റൗട്ടേല | Urvashi Rautela Bathroom Video

ആ ക്ലിപ്പ് എന്റേതു തന്നെ: ബാത്ത് റൂം വിഡിയോയുടെ സത്യാവസ്ഥയുമായി ഉർവശി റൗട്ടേല

മനോരമ ലേഖകൻ

Published: July 29 , 2024 12:27 PM IST

1 minute Read

ഉർവശി റൗട്ടേല

തന്റെ പേരിൽ പ്രചരിച്ച ബാത്ത് റൂം വിഡിയോയുെട സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉർവശി റൗട്ടേല. വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും, തന്റെ പുതിയ സിനിമയിൽ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു.

“ആ ക്ലിപ്പ് പുറത്തുവന്നപ്പോൾ വളരെ അസ്വസ്ഥയായിരുന്നു. തീർച്ചയായും അതെന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ളതല്ല. എന്റെ പേഴ്സനൽ ക്ലിപ്പ് അല്ല. ഘുസ്പൈഠിയാ എന്ന ചിത്രത്തിന്റെ ഭാ​ഗമായുള്ള രം​ഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാർഥജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആ​ഗ്രഹം.”–ഉർവശി മാധ്യമങ്ങളോട് പറഞ്ഞു.

ഉര്‍വശി റൗട്ടേലയുടെ ബാത്ത്‌റൂം വിഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചത് വലിയ ചർച്ചയായിരുന്നു. ബാത്ത്‌റൂമില്‍ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിൽ വൈറലായത്. പിന്നാലെ ഇത് എഐ ജനറേറ്റഡ് ആണെന്നും, ഡീപ് ഫേക്ക് വീഡിയോ ആണെന്നും, പുതിയ സിനിമയുടെ പ്രമോഷൻ ആണെന്നും തരത്തിലുള്ള റിപ്പോർട്ടുകളും വന്നിരുന്നു.
73.2 മില്യൻ ഫോളോവേഴ്സ് ഉള്ള നടിയാണ് ഉര്‍വശി. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനുള്ള തന്ത്രമാണെന്നും ഇവർ പറയുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങാറുള്ള താരമാണ് ഉര്‍വശി. മാത്രമല്ല നടിയുടെ വിചിത്രമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. പ്രചരിക്കുന്ന വിഡിയോയില്‍ ഉര്‍വശി താലി ധരിച്ചതായി കാണാം. അതുകൊണ്ട് തന്നെ ഇതൊരു സിനിമയുടെ പിആര്‍ സ്റ്റണ്ട് ആണെന്ന് ആളുകളും ഉറപ്പിച്ചിരുന്നു.

English Summary:
Urvashi Rautela Reacts to Her ‘Leaked’ Bathroom Video That Went Viral

7rmhshc601rd4u1rlqhkve1umi-list p9eqbo16usokcr0jtqp7sq0e7 mo-entertainment-movie-urvashurautela f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywood mo-entertainment-common-bollywoodnews


Source link

Related Articles

Back to top button