KERALAMLATEST NEWS

ഉടമയുടെ കുറ്റസമ്മതം: വെള്ളം ഒഴുകിപ്പോകില്ല

ന്യൂഡൽഹി : വെള്ളം ഒഴുകി പോകാൻ തക്ക ഡ്രെയിനേജ് സംവിധാനം ബേസ്‌മെന്റിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസിന് മുന്നിൽ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിളിന്റെ ഉടമ അഭിഷേക് ഗുപ്‌ത കുറ്റസമ്മതം നടത്തി. അതിനാലാണ് അവിടെ വെള്ളം നിറഞ്ഞത്. ബേസ്‌മെന്റിൽ ലൈബ്രറി നിർമ്മിക്കാൻ അനുമതിയില്ലായിരുന്നുവെന്നും പൊലീസിന് ബോദ്ധ്യമായി. സ്ഥാപനത്തെ സംബന്ധിച്ച രേഖകൾ പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് സൂചന. തറനിരപ്പിൽ നിന്ന് എട്ടടി താഴെയാണ് ബേസ്‌മെന്റ്. രക്ഷാപ്രവർത്തനം തുടങ്ങുമ്പോൾ ബേസ്‌മെന്റിൽ മൂന്നടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാൽ വേഗത്തിൽ വെള്ളം വീണ്ടും ഉയരുകയായിരുന്നു. ഇതിനിടയാക്കിയത് സ്ഥാപനത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ അഭാവമാണെന്ന് പൊലീസ് വ്യക്തമാക്കി.


Source link

Related Articles

Back to top button