നോവായി ശ്രേയ യാദവ്

ന്യൂഡൽഹി : ശ്രേയ യാദവിന്റെ മരണം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും തീരാനോവായി. ദുരന്തമറിഞ്ഞ് ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ നിന്ന് കുടുംബാംഗങ്ങൾ ഡൽഹിയിലെത്തി. ബന്ധുക്കൾ ഇന്നലെ ആർ.എം.എൽ ആശുപത്രി മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മാദ്ധ്യമങ്ങളിലൂടെയാണ് മരണവിവരം അറിഞ്ഞത്. അമ്മയെ എല്ലാദിവസവും ശ്രേയ വിളിക്കുമായിരുന്നു. ശനിയാഴ്ച രാത്രിയിൽ അതുണ്ടായില്ല. പിന്നാലെയാണ് പരിശീലന കേന്ദ്രത്തിലെ ദുരന്തത്തെ കുറിച്ച് അറിയുന്നത്.
അച്‌ഛൻ രാജേന്ദ്ര യാദവ് അംബേദ്കർ നഗറിന് സമീപം ബർസാവ ഹാഷിംപൂർ ഗ്രാമത്തിൽ പാൽ വിൽപനകേന്ദ്രം നടത്തുകയാണ്. സ്വന്തം കാലിൽ മകൾ നിൽക്കണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. സിവിൽ സർവീസ് പരീക്ഷ ജയിച്ച് ജില്ലാ മജിസ്ട്രേട്ട് ആകാനായിരുന്നു മോഹം. 1.65 ലക്ഷം രൂപ വായ്‌പയെടുത്താണ് കോച്ചിംഗ് സെന്ററിൽ ചേർത്തത്. തങ്ങൾക്കുണ്ടായ നഷ്‌ടത്തിന് ആരാണ് ഉത്തരവാദികളെന്ന് സഹോദരൻ ചോദിക്കുന്നു. എന്തുകൊണ്ടാണ് ദുരന്തമുണ്ടായത് ? ആരാണ് ബേസ്‌മെന്റിൽ ലൈബ്രറിക്ക് അനുമതി നൽകിയത് ? കടുത്ത നടപടിയുണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മരിച്ച തെലങ്കാനയിലെ താനിയ സോനിയുടെ കുടുംബവും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു.
Source link