CINEMA

ദുൽഖർ എന്നെ അറിയുമോ എന്ന് ആലോചിച്ചിട്ടുണ്ട്, പക്ഷേ ഇന്ന്: അഹാനയുടെ കുറിപ്പ്

ദുൽഖർ എന്നെ അറിയുമോ എന്ന് ആലോചിച്ചിട്ടുണ്ട്, പക്ഷേ ഇന്ന്: അഹാനയുടെ കുറിപ്പ് | Nazriya Dulquer Salmaan

ദുൽഖർ എന്നെ അറിയുമോ എന്ന് ആലോചിച്ചിട്ടുണ്ട്, പക്ഷേ ഇന്ന്: അഹാനയുടെ കുറിപ്പ്

മനോരമ ലേഖകൻ

Published: July 29 , 2024 10:36 AM IST

1 minute Read

ദുൽഖർ സൽമാനൊപ്പം അഹാന കൃഷ്ണ

തെന്നിന്ത്യയുടെ പ്രിയതാരം ദുൽഖർ സൽമാന് ജൻമദിനാശംസകൾ നേർന്ന് അഹാന കൃഷ്ണയും നസ്രിയയും.  ദുൽഖർ സൽമാനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇരുവരും ദുൽഖറിന് പിറന്നാളാശംസ നേർന്നത്.  ധീരനായ പോരാളിയും നല്ലൊരു വ്യക്തിയുമായി ദുൽഖർ എല്ലാ നന്മകളും അർഹിക്കുന്നുവെന്നും എല്ലായ്‌പ്പോഴും കൂടെയുണ്ടാകുമെന്നും നസ്രിയ കുറിച്ചു.  

‘‘ജന്മദിനാശംസകൾ ബം. ഞങ്ങൾ എല്ലായെപ്പോഴും നിന്നോടൊപ്പം ഉറച്ചു നിൽക്കുകയും നിന്നെ ആഘോഷിക്കുകയും ചെയ്യും.  ധീരനായ പോരാളിയും നല്ലൊരു വ്യക്തിയുമായ നീ എല്ലാ നന്മകളും അർഹിക്കുന്നു. ഒരുപാട് സ്നേഹവും ആലിംഗനങ്ങളും നിനക്കായി നൽകുന്നു. നിന്റെ കുഞ്ഞി.’’–നസ്രിയയുടെ വാക്കുകൾ.

‘‘ദുൽഖറിന് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ. പത്തു വർഷങ്ങൾക്ക് മുൻപ്, എന്നെങ്കിലും ഒരിക്കൽ ദുൽഖറിനെ പരിചയപ്പെടുമോ, അല്ലെങ്കിൽ ദുൽഖർ എന്നെ അറിയുമോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിപ്പുറം സുഹൃത്ത് എന്ന് വിളിക്കാവുന്ന നിലയിലായി. 
പങ്കിട്ട സ്നേഹത്തിനും നല്ല സമയത്തിനും ഭക്ഷണത്തിനും നന്ദി. പ്രിയപ്പെട്ടവർക്ക് നിങ്ങൾ നൽകുന്ന സ്നേഹം, എന്തുനല്ല മനുഷ്യനാണ് നിങ്ങളെന്നതിന് തെളിവാണ്. ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങൾക്കായി എല്ലാ ആശംസകളും നേരുന്നു. ഒരുപാട് കാലമായി സൂക്ഷിച്ചുവച്ച ചിത്രമാണിത്,’’ അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

English Summary:
Dulquer Salmaan’s Birthday Bash: Heartfelt Wishes from Ahana Krishna and Nazriya

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nazriyanazim 6o5trnit2udldvctca30h6284s mo-entertainment-movie-dulquersalmaan f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ahaanakrishna


Source link

Related Articles

Back to top button