ഇന്ത്യക്ക് ജയം, പരന്പര

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരന്പര ഇന്ത്യ 2-0ന് നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടാനേ സാധിച്ചുള്ളു. രവി ബിഷ്ണോയി നാലോവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഇന്ത്യയുടെ മറുപടി ബാറ്റിംഗിടെ മഴ കളിമുടക്കിയതോടെ ലക്ഷ്യം എട്ട് ഓവറിൽ 78 റൺസായി നിശ്ചയിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ പുറത്തായെങ്കിലും യശ്വസി ജയ്സ്വാൾ (30), സൂര്യകുമാർ യാദവ് (26), ഹർദിക് പാണ്ഡ്യ (പുറത്താകാതെ ഒന്പത് പന്തിൽ 22) എന്നിവരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ 6.3 ഓവറിൽ ലക്ഷ്യം മറികടന്നു.
Source link