SPORTS
പ്രണോയ്, സിന്ധു ജയിച്ചു

പാരീസ്: പാരീസ് ഒളിന്പിക്സ് ബാഡ്മിന്റൺ ഗ്രൂപ്പ് മത്സരങ്ങളിൽ വനിതാ സിംഗിൾസിൽ പി.വി. സിന്ധുവിനും പുരുഷ സിംഗിൾസിൽ എച്ച്.എസ്. പ്രണോയിക്കു ജയം. ഗ്രൂപ്പ് എമ്മിലെ ആദ്യ മത്സരത്തിൽ സിന്ധു 21-9, 21-6ന് മാലദീപിന്റെ ഫാത്തിമത്ത് നബാഹയെ തോൽപ്പിച്ചു. ഗ്രൂപ്പ് കെയിലെ ആദ്യ മത്സരത്തിൽ പ്രണോയ് ജർമനിയുടെ ഫാബിയൻ റോത്തിനെ 21-18, 21-12 ന് തോൽപ്പിച്ചു.
Source link