KERALAMLATEST NEWS

സ്കൂളുകളിലെ മുട്ട, പാൽ: തുക അറിയിക്കണം

കൊച്ചി: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ മുട്ട, പാൽ എന്നിവയ്ക്കായി എത്ര തുക അനുവദിക്കുമെന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. ഭക്ഷണം പാചകം ചെയ്ത ഇനത്തിൽ നൽകാനുള്ള തുക ഉടൻ വിതരണം ചെയ്യണമെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാൻ നിർദ്ദേശിച്ചു. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന്റെ ചുമതല സംബന്ധിച്ച് കൃത്യമായ നിലപാടും സർക്കാർ അറിയിക്കണം. ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് യഥാസമയം നൽകാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ഫയൽ ചെയ്ത ഹർജി ആഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും.


Source link

Related Articles

Back to top button