ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച് ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ചർച്ച. ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബർണിയയാണു ഇസ്രേലി സംഘത്തെ നയിച്ചത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷേക് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഡയറക്ടർ വില്യം ബേണ്‍സ്, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് കമാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
റോമിലെ ചർച്ചയ്ക്കുശേഷം ഇസ്രേലി സംഘം മടങ്ങിയെത്തിയതായും വെടിനിർത്തൽ ചർച്ചകൾ വരുംദിവസങ്ങളിലും തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ബന്ദിമോചനവും വെടിനിർത്തലും അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
Source link