ഗവർണർക്ക് വീണ്ടും തിരിച്ചടി; മൂന്നു സർവകലാശാലകളിലെ സേർച്ച് കമ്മിറ്റി രൂപീകരണം ഹൈക്കോടതി തടഞ്ഞു
കൊച്ചി : മൂന്നു സർവകലാശാലകളിലെ വി.സി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള സർവകലാശാല, എം.ജി, മലയാളം, സർവകലാശാലകളിലേക്ക് സേർച്ച് കമ്മിറ്റി രൂപീകരിച്ച നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സേർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിന്റെ ഹർജിയിലാണ് നടപടി. ഇതോടെ നാല് സർവകലാശാലകളിലെ സേർച്ച് കമ്മിറ്റി രൂപീകരണമാണ് ഹൈക്കോടതി തടഞ്ഞത്. കേരള സാങ്കേതിക സർവകലാശാല സേർച്ച് കമ്മിറ്റിയുടെ നിയമനവും ഹൈക്കോടതി തടഞ്ഞിരുന്നു.
സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെയാണ് സർക്കാർ ഹർജി നൽകിയത്. എം.ജിയിൽ മിസോറം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.ആർ.എസ്. സാംബശിവ റാവു, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ഡോ. സി. ആനന്ദകൃഷ്ണൻ, കർണാടക കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബട്ടു സത്യനാരായണ, ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ്, മലയാളം സർവകലാശാല, കേന്ദ്രസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ് എന്നിവരായിരുന്നു സേർച്ച് കമ്മിറ്റി അംഗങ്ങൾ.
Source link