തിരുവത്താഴത്തെ കളിയാക്കിയതിന് ക്ഷമ ചോദിച്ച് ഒളിന്പിക് സംഘാടകർ


പാ​രീ​സ്: ഒ​ളി​ന്പി​ക് ഉ​ദ്ഘാ​ട​ന​ച്ചട​ങ്ങി​ൽ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം വ്രണ​പ്പെ​ടു​ന്ന പ​രി​പാ​ടി ഉ​ൾ​പ്പെ​ട്ട​തി​ൽ സം​ഘാ​ട​ക​ർ ക്ഷ​മ ചോ​ദി​ച്ചു. ലി​യ​നാ​ർ​ദോ ഡാ ​വി​ൻ​ചി​യു​ടെ തി​രു​വ​ത്താ​ഴം പെ​യി​ന്‍റിം​ഗി​നെ ആ​സ്പ​ദ​മാ​ക്കി​യ ആ​ക്ഷേ​പഹാ​സ്യ​മാ​ണ് വി​വാ​ദ​മാ​യ​ത്. സ്ത്രീ​വേ​ഷം കെ​ട്ടി​യ പു​രു​ഷ​ന്മാ​രും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ മോ​ഡ​ലും ന​ഗ്ന ഗാ​യ​ക​നും ഉ​ൾ​പ്പെ​ട്ട സ്കിറ്റി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഏ​തെ​ങ്കി​ലും മ​ത​ത്തെ നി​ന്ദി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ‘പാ​രി​സ് 2024’ വ​ക്താ​വ് ആ​നി ഡെകാം​പ്സ് ഇന്നലെ പ​റ​ഞ്ഞു.

സ​മു​ദാ​യ സ​ഹി​ഷ്ണു​ത എ​ന്ന ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. ആ​രു​ടെ​യെ​ങ്കി​ലും വി​കാ​രം വ്ര​ണ​പ്പെ​ട്ടെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.


Source link
Exit mobile version