SPORTS
ചരിത്രം കുറിച്ച് രമിത
പാരീസ്: ഇന്ത്യയുടെ രമിത ജിൻഡാൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിച്ചു. 20 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിത റൈഫിളിൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിനു മുന്പ് രമിതയുടെ കോച്ച് സുമ ശ്രിരൂരാണ് (2004 ഏഥൻസ് ഒളിന്പിക്സ്) വനിതകളുടെ റൈഫിൾ വിഭാഗത്തിൽ ഫൈനലിലെത്തിയത്.
യോഗ്യതാ റൗണ്ടിൽ 631.5 പോയിന്റുമായി രമിത അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ ഇളവേനിൽ വാളറിവന് 10-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ആദ്യ എട്ടുപേരാണ് ഫൈനലിൽ പ്രവേശിക്കുന്നത്.
Source link