KERALAMLATEST NEWS
ഹൈക്കോടതി ജഡ്ജിയുടെ വീടിന് മുന്നിൽ മാലിന്യം തള്ളി; രണ്ടു യുവാക്കൾ അറസ്റ്റിൽ

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ വീടിന് മുന്നിൽ മാലിന്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞ രണ്ട് യുവാക്കളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നഗരത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി കാർത്തിക്, കാസർകോട് സ്വദേശി ഷാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാലിന്യം കളയാനായി കൊണ്ടുപോവുകയായിരുന്നു ഇവർ. ജഡ്ജിയുടെ വീടിനു മുന്നിലെത്തിയപ്പോൾ കൈയിലുണ്ടായിരുന്ന രണ്ട് കവർ മാലിന്യം താഴെയിട്ട് കടന്നുകളയുകയായിരുന്നു. രാവിലെ ഇത് ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ വിവരം പൊലീസിനെ അറിയിച്ചു. സെൻട്രൽ പൊലീസ് സി.സി.ടിവി ദൃശ്യങ്ങൾപരിശോധിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Source link