ഈ മഞ്ജു വാരിയർ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ്
ഈ മഞ്ജു വാരിയർ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് | Censor Board | A Cerificate | Footage | Manju Warrier
ഈ മഞ്ജു വാരിയർ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്
മനോരമ ലേഖകൻ
Published: July 28 , 2024 01:15 PM IST
1 minute Read
മഞ്ജു വാരിയരെ കേന്ദ്ര കഥാപത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജിന് ‘എ’ സർട്ടിഫിക്കറ്റ്. ചിത്രത്തിൽ വിശാഖ് നായരും ഗായത്രി അശോകുമാണ് മഞ്ജുവിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘സെൻസേഡ് വിത്ത്’ എന്ന തലക്കെട്ടൊടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ താരം പങ്കുവച്ചു. ഏറെ കലാപരമായിട്ടാണ് ‘എ’ സർട്ടിഫിക്കറ്റ് വിവരം പോസ്റ്ററിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ പ്രേക്ഷകർക്കു സുപരിചിതനായ സൈജു ശ്രീധറിന്റെ ആദ്യ സംവിധാനസംരംഭമാണ് ഫൂട്ടേജ്. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഏറെ വ്യത്യസ്തമാർന്ന അനുഭവമാണ് ചിത്രം പങ്കുവയ്ക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിലും അവതരണത്തിലും ഏറെ പുതുമയുള്ള സിനിമയാകും ഫൂട്ടേജ് എന്നാണ് പ്രതീക്ഷ.
English Summary:
Censor Board grants A Certificate to Manju Warrier starring fil Footage directed by Saiju Sreedhar
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 3lbf87pel6brv5usm547i96958 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manjuwarrier mo-entertainment-common-malayalammovie mo-entertainment-common-teasertrailer
Source link