KERALAMLATEST NEWS

തൊടുപുഴ നഗരസഭാ ചെയർമാൻ രാജിവച്ചു

തൊടുപുഴ: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചു. ചെയർമാനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചർച്ചയ്‌ക്കെടുക്കാനിരിക്കെയാണ് വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപനം. സഹ കൗൺസിലർമാരുടെ നിർബന്ധപ്രകാരമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് തിങ്കളാഴ്ച സെക്രട്ടറിക്ക് നൽകും. ഇനി സ്വതന്ത്ര കൗൺസിലറായി തുടരാനാണ് തീരുമാനമെന്നും ഒരു മുന്നണിയും സമീപിച്ചിട്ടില്ലെന്നും സനീഷ് പറഞ്ഞു. ജൂൺ 25ന് ഇടവെട്ടിയിലെ സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാൻ നഗരസഭാ അസിസ്റ്റന്റ് എൻജിനിയർ സി.ടി. അജി കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് രണ്ടാം പ്രതിയാക്കിയതോടെയാണ് ചെയർമാന്റെ രാജിക്കായി ആവശ്യമുയർന്നത്.കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് ജോർജ്ജിനെ ചെയർമാനാക്കിയാണ് എൽ.ഡി.എഫ് നഗരസഭാ ഭരണം പിടിച്ചത്.കൈക്കൂലിക്കേസിൽ പ്രതിയായതോടെ എൽ.ഡി.എഫ് തന്നെ സനീഷ് ജോർജനോട് രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സനീഷ് രാജിവയ്ക്കാത്തതിനാൽ എൽ.ഡി.എഫ് ചെയർമാനുള്ള പിന്തുണ പിൻവലിക്കുകയായിരുന്നു.


Source link

Related Articles

Back to top button