പാരീസ്: പാരീസ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ദക്ഷിണകൊറിയൻ താരങ്ങളെ തെറ്റായി അവതരിപ്പിച്ചതിനു പിന്നാലെ മാപ്പുപറഞ്ഞ് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി. ദക്ഷിണകൊറിയൻ ഒളിന്പിക് താരങ്ങളെ ആനയിച്ചുള്ള ബോട്ട് പ്രയാണത്തിനിടെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പരിചയപ്പെടുത്തിയപ്പോൾ അവരെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കൊറിയ (ഉത്തരകൊറിയയുടെ ഒൗദ്യോഗിക പേര്) എന്ന പരാമർശിക്കുകയായിരുന്നു. സംഭവത്തിൽ ദക്ഷിണകൊറിയ പ്രതിഷേധമറിയിച്ചതോടെയാണ് സംഘാടകർ മാപ്പിരന്നത്.
Source link