പൊലീസുകാർക്ക് പവർബാങ്ക്

തിരുവനന്തപുരം: പൊലീസുകാർക്ക് മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യാൻ പവർബാങ്ക് നൽകാൻ പൊലീസ് ഹൗസിംഗ് സഹകരണ സംഘം തീരുമാനിച്ചു. കുറ്റകൃത്യങ്ങളും മറ്റും വീഡിയോ, ഓഡിയോ റിക്കാർഡിംഗ് നടത്താനും ഫോട്ടോയെടുക്കാനും മൊബൈലിൽ എപ്പോഴും ചാർജുണ്ടായിരിക്കണമെന്ന് വിലയിരുത്തിയാണിത്. പവർബാങ്ക് വിതരണ ഉദ്ഘാടനം ആഗസ്റ്റ് 14ന് വൈകിട്ട് 4ന് തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ വാസവൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന് നൽകി നിർവഹിക്കും.


Source link

Exit mobile version