മോസ്കോ: റഷ്യയിലെ ഉരാൾ മലയോരമേഖലയിൽ കനത്ത മഴയെത്തുടർന്ന് ഡാം തകർന്ന് നാലു ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ചെലിയാബിൻസ്കിലെ കരാബാഷിൽ 500 മീറ്റർ നീളമുള്ള ഡാമിന്റെ നൂറു മീറ്റർ ഭാഗം തകർന്ന് വെള്ളം പുറത്തേക്കൊഴുകുകയായിരുന്നു. സമീപത്തുള്ള കൃഷിയിടങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. ആളപായമുള്ളതായി റിപ്പോർട്ടില്ല.
നാലു ഗ്രാമങ്ങളിൽ ഇരുന്നൂ റോളം പേരാണു വസിക്കുന്നത്. ഇതിൽ 160 പേരെ ഒഴിപ്പിച്ചുമാറ്റി. ചെലിയാബിൻസ്കിൽ രണ്ടു മാസത്തേക്കു കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
Source link