ജില്ലാ ഭരണകൂടം അങ്കോളയിൽ ഇന്നലെ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് അതൃപ്തി അറിയിച്ചു. വെള്ളിയാഴ്ചയിലെ യോഗത്തിൽ എടുത്ത തീരുമാനം നടപ്പിലാക്കുന്നതിൽ ജില്ലാ കളക്ടർ പിറകോട്ടുപോയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഗോവയിൽ നിന്നും രാജസ്ഥാനിൽ നിന്നും വിദഗ്ധരെ എത്തിച്ച് ഡ്രഡ്ജിങ് നടത്താനോ ചങ്ങാടം എത്തിക്കാനോ പറ്റില്ലെന്ന നിലപാട് ആയിരുന്നു കളക്ടർക്ക്. സാങ്കേതിക സഹായം എത്തിക്കാൻ കഴിയില്ലെങ്കിൽ അത് നേരത്തെ എന്ത് കൊണ്ട് പറഞ്ഞിെല്ലെന്ന് റിയാസ് ചോദിച്ചു. മന്ത്രി എ കെ ശശീന്ദ്രനും അവലോകന യോഗത്തിൽ ഉണ്ടായിരുന്നു. റിയാസ് നിലപാട് കടുപ്പിച്ചതിനെ തുടർന്ന് രാജസ്ഥാനിൽ നിന്ന് പോണ്ടൂൺ സംഘം ഇന്ന് എത്തുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിരച്ചിൽ ഇന്നും തുടരുമെന്നും പറഞ്ഞു.
Source link