കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്കി കാരിത്താസ് ആശുപത്രി
തെള്ളകം: ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്കി കാരിത്താസ് ആശുപത്രി. കാരിത്താസില്‍ ചികിത്സയില്‍ ആയിരിക്കുന്നതും പുതുതായി ചികിത്സയ്ക്ക് വരുന്നവരുമായ അര്‍ഹതപ്പെട്ട 750 കാന്‍സര്‍ രോഗികള്‍ക്ക് ഒരാള്‍ക്കു 20,000 രൂപ വീതം ഇളവ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. രോഗനിര്‍ണയം, കാന്‍സര്‍ ചികിത്സ, ശസ്ത്രക്രിയ എന്നിവ ഉള്‍പ്പെടെയുള്ള ഏത് ചികിത്സയ്ക്കും ഈ ഇളവ് ലഭ്യമാണ്. ജൂലൈ പകുതിയോടെ ആരംഭിച്ച് മാര്‍ച്ച് 31 വരെ നീളുന്ന ഈ പദ്ധതിയില്‍ ഇതുവരെ ഏറെ ആളുകള്‍ക്ക് സഹായം എത്തി കഴിഞ്ഞു.
ഈ പദ്ധതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പദ്ധതിയുടെ ഭാഗമാകുന്നതിനും (തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ) 9497713593 എന്ന നമ്പറില്‍ വിളിക്കുക.

Source link