SPORTS

തുടക്കം ഗംഭീരം


കൊ​​ളം​​ബോ: പു​തി​യ നാ​യ​ക​ന്‍റെ​യും പു​തി​യ പ​രി​ശീ​ല​ക​ന്‍റെ​യും കീ​ഴി​ലി​റ​ങ്ങി​യ ഇ​ന്ത്യ​ക്കു ജ​യം. ആ​ദ്യ ട്വ​ന്‍റി 20യി​ൽ ഇ​ന്ത്യ 43 റ​ണ്‍​സി​നു ശ്രീ​ല​ങ്ക​യെ തോ​ല്പി​ച്ചു. സ്കോ​ർ 213/7. ശ്രീ​ല​ങ്ക 19.2 ഓ​വ​റി​ൽ 170. ഇ​ന്ത്യ​യു​ടെ വ​ൻ സ്കോ​റി​ലേ​ക്കു മി​ക​ച്ച തു​ട​ക്ക​മാ​ണ് ശ്രീ​ല​ങ്ക​യി​ട്ട​ത്. എ​ന്നാ​ൽ പാ​ഥും നി​സ​ങ്ക​യും (79), കു​ശാ​ൽ മെ​ൻ​ഡി​സും (45) പു​റ​ത്താ​യ​തോ​ടെ ല​ങ്ക ത​ക​ർ​ന്നു. റി​യാ​ൻ പ​രാ​ഗ് മൂ​ന്നും അ​ർ​ഷ്ദീ​പ് സിം​ഗ്, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​​​​റ് ഓ​​​​വ​​​​റി​​​​ൽ 74 റ​​​​ൺ​​​​സാ​​​​ണ് ഓ​​​​പ്പ​​​​ണ​​​​ർ​​​​മാ​​​​രാ​​​​യ ശു​​​​ഭ്മാ​​​​ൻ ഗി​​​​ല്ലും (34) യ​​​​ശ്വ​​​​സി ജ​​​​യ്സ്വാ​​​​ളും (40) ഒ​​​​ന്നാം വി​​​​ക്ക​​​​റ്റ് കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ നേ​​​​ടി​​​​യ​​​​ത്. ക്യാ​​​​പ്റ്റ​​​​ൻ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വും (58) ഋ​​​​ഷ​​​​ഭ് പ​​​​ന്തും (49) സ്കോറിംഗ് വേഗത്തിലാക്കി.


Source link

Related Articles

Back to top button