പ്രവാസി യാത്രാദുരിതം ലോക്സഭയിൽ അവതരിപ്പിച്ച എംപിമാർക്ക് നന്ദിയെന്ന് ഒഐസിസി
തിരുവനന്തപുരം: പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്കു കൊള്ളയും അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്ഗ്രസ് (ഇൻകാസ്) ഗ്ലോബൽ ചെയർമാൻ കുന്പളത്ത് ശങ്കരപ്പിള്ള. പ്രവാസികളുടെ യാത്രാദുരിതം ലോക്സഭയിൽ ഉന്നയിച്ച കേരളത്തിൽനിന്നുള്ള കോണ്ഗ്രസ് എംപിമാരുടെ ഇടപെടലിൽ പ്രതീക്ഷയുണ്ട്. പ്രവാസ അവധി മുതലെടുത്ത് വിമാനക്കന്പനികൾ തോന്നിയ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അവധിക്കു നാട്ടിലെത്താൻ കഴിയാതെ ദുരിതത്തിലായ പ്രവാസികളുടെ എണ്ണവും ഇതോടെ ഉയർന്നു. യാത്രാദുരിതം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമായ നടപടിയില്ല.
കഴിഞ്ഞ മൂന്നുമാസത്തിനിടെ 800 വിമാന സർവീസുകളാണ് കേരളത്തിൽനിന്നു റദ്ദാക്കിയത്. ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതു മുതൽ പണം തിരികെ നൽകുന്നതുവരെയുള്ള കാര്യങ്ങളിൽ അലംഭാവമാണുണ്ടായത്. സർക്കാർ ഇടപെട്ടു പ്രശ്നപരിഹാരത്തിന് വഴിയൊരുക്കണം. വിമാനനിരക്കു വർധന പരിഹരിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയില്ല. നേരത്തേ രൂപീകരിച്ച ഇത്തരം സമിതികളുടെ പ്രവർത്തനം എവിടെയായെന്ന് വ്യക്തമാക്കിയ ശേഷം പുതിയ സമിതി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Source link