കേരളകൗമുദി വലിയ പഞ്ചാംഗം പ്രകാശനം

തിരുവനന്തപുരം: കേരളകൗമുദിയുടെ 2024-25- ലെ വലിയ പഞ്ചാംഗം ആറ്റുകാൽ ദേവിക്ഷേത്ര സന്നിധിയിൽ പ്രകാശനം ചെയ്തു. കേരളകൗമുദി ഡയറക്ടർ ശൈലജാരവി അർജുൻ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. അർജുനന് ആദ്യകോപ്പി നൽകി.
കേരളകൗമുദി എം.ഡി അഞ്ജു ശ്രീനിവാസൻ, ട്രസ്റ്റ് സെക്രട്ടറി കെ. ശരത് കുമാർ, ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ, ട്രഷറർ ഗീതാകുമാരി, ശ്രീകാര്യക്കാർ ഉദയകുമാർ, കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി, പ്രൊഡക്ഷൻ ഹെഡ് കെ.എസ്. സാബു, മാർക്കറ്റിംഗ് ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ് എ.ജി, സർക്കുലേഷൻ ചീഫ് മാനേജർ പി. മനേഷ് കൃഷ്ണ, അസി. മാർക്കറ്റിംഗ് മാനേജർ രതീഷ് എം.എസ്, ഓഫീസ് അസിസ്റ്റന്റ് ഹരി എന്നിവർ പങ്കെടുത്തു.
പിതൃമോക്ഷത്തിനായുള്ള കർക്കടകവാവുബലി എങ്ങനെ അനുഷ്ഠിക്കണം എന്നതിനെക്കുറിച്ച് തിരുവല്ലം പരശുരാമക്ഷേത്ര പുരോഹിതന്റെ നിർദ്ദേശങ്ങൾ, പ്രശസ്ത ജ്യോതിർഗണിത പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് തയ്യാറാക്കിയ ഒരുവർഷത്തെ സമ്പൂർണ നക്ഷത്രഫലം തുടങ്ങി ഒരു പഞ്ചാംഗത്തിൽ വേണ്ടതെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. വില: 80 രൂപ.
Source link