റെനീഷ് മാത്യു കണ്ണൂർ: രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം മാങ്ങാട്ടുപറന്പ് കെൽട്രോണിൽ പ്രവർത്തനസജ്ജമായി. ഉയർന്ന ഊർജസംഭരണശേഷിയുള്ള പുതുതലമുറ കപ്പാസിറ്ററാണ് സൂപ്പർ കപ്പാസിറ്റർ. കുറഞ്ഞ വോൾട്ടേജ് പരിധിയിൽ കൂടുതൽ ഊർജം സംഭരിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ഇലക്ട്രോണിക് കപ്പാസിറ്ററുകളെക്കാൾ നൂറുമടങ്ങാണ് ഊർജസംഭരണശേഷി. ഓട്ടോമോട്ടീവ്, പുനരുപയോഗ സാധ്യതയുള്ള ഊർജം, ബഹിരാകാശ വിക്ഷേപണ വാഹനം, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയവയുടെ അവിഭാജ്യഘടകമാണിത്. 42 കോടി രൂപ മുതൽമുടക്കിൽ ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെയാണ് സൂപ്പർ കപ്പാസിറ്ററിന്റെ ഉത്പാദനം. നിലവിൽ വിദേശത്തുനിന്നാണു സൂപ്പർ കപ്പാസിറ്ററുകൾ ഇറക്കുമതി ചെയ്യുന്നത്. അതിജീവനത്തിന്റെ പാതയിൽ മുന്നേറുന്ന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ പദ്ധതി കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും വലിയ നേട്ടമാണ്. 2021 ഫെബ്രുവരിയിലാണു മുഖ്യമന്ത്രി പിണറായി വിജയൻ ഉത്പാദനകേന്ദ്രത്തിന് കല്ലിട്ടത്. 18 കോടി മുതൽമുടക്കിലാണ് പദ്ധതി സജ്ജമാക്കിയത്. മെഷിനറികൾ, 3.5 കോടി മുതൽമുടക്കിലുള്ള ഡ്രൈറൂമുകൾ, അഞ്ചു കോടിയുടെ കെട്ടിടം എന്നിവയാണ് ഇതിലുൾപ്പെടുന്നത്. പ്രതിദിനം 6000 കപ്പാസിറ്ററാണ് ഉത്പാദനശേഷി. വിഎസ്എസ്സി, സിമെറ്റ്, എൻഎംആർഎൽ എന്നീ കേന്ദ്ര ഗവേഷണസ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കെൽട്രോൺ എംഡി കെ.ജി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ എ.വി. സുധീറാണ് കപ്പാസിറ്റർ ഉത്പാദനത്തിനു ചുക്കാൻ പിടിക്കുന്നത്. ധർമശാലയിൽ 14 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെൽട്രോണിൽ 700 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. 2017 മുതൽ കെൽട്രോൺ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്.
സൂപ്പർ കപ്പാസിറ്റർ എന്ത്? എന്തിന് ? സൂപ്പർ കപ്പാസിറ്റർ അഥവാ അൾട്രാ കപ്പാസിറ്റർ/ഇലക്ട്രിക്കൽ ഡബിൾ ലെയർ കപ്പാസിറ്റർ എന്നറിയപ്പെടുന്ന കപ്പാസിറ്ററുകൾ ഉയർന്ന ശേഷിയുള്ള കപ്പാസിറ്റുകളാണ്. അവയുടെ കപ്പാസിറ്റൻസ് സാധാരണ കപ്പാസിറ്ററുകളേക്കാൾ വളരെ ഉയർന്നതും എന്നാൽ കുറഞ്ഞ വോൾട്ടേജ് പരിധികളുള്ളവയുമാണ് (2.7 v വരെ). ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് 100 മടങ്ങ് ഊർജം സംരഭിക്കാൻ കഴിവുള്ളയാണ്. ആപ്ലിക്കേഷനുകളുടെ ആവശ്യാനുസരണം പല സൂപ്പർ കപ്പാസിറ്ററുകൾ പാരലൽ ആയോ സീരീസ് ആയോ കണക്ട് ചെയ്ത് കപ്പാസിറ്റർ പവർ ബാങ്കുകൾ നിർമിച്ചും ഉപയോഗിക്കാവുന്നതാണ്. ബാറ്ററികളെ അപേക്ഷിച്ച് സൂപ്പർ കപ്പാസിറ്ററിന് വളരെ വേഗത്തിൽ ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിയും, കൂടാതെ റീചാർജ് ചെയ്യാവുന്ന ബാറ്ററികളേക്കാൾ കൂടുതൽ ചാർജ്/ഡിസ്ചാർജ് സൈക്കിളുകൾ കൈകാര്യം ചെയ്യാനും കഴിയും. ഓർഗാനിക് ഇലക്ട്രോലൈറ്റിനൊപ്പം ആക്ടിവേറ്റഡ് കാർബൺ ഇലക്ട്രോഡിനെ അടിസ്ഥാനമാക്കിയാണ് നിർദിഷ്ട സൂപ്പർ കപ്പാസിറ്ററുകൾ നിർമിക്കുന്നത്. അന്പതുവർഷം പൂർത്തിയാക്കുന്ന മാങ്ങാട്ടുപറന്പ് കെൽട്രോൺ രാജ്യത്തിന് സമർപ്പിക്കുന്ന ബൃഹത് പദ്ധതിയാണിത്. ആദ്യഘട്ടം കമ്മീഷൻ ചെയ്ത് നാലാം വർഷത്തോടെ 22 കോടിയുടെ വാർഷിക വിറ്റുവരവും 2.73 കോടിയുടെ വാർഷികലാഭവുമാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടം പൂർത്തിയാക്കി പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം 1.8 ദശലക്ഷം കപ്പാസിറ്റർ ഉത്പാദനവും 14 കോടിയുടെ വാർഷിക ലാഭവുമാണ് ലക്ഷ്യമിടുന്നത്. കെ.ജി. കൃഷ്ണ കുമാർ (എംഡി, കെൽട്രോൺ)

Source link