KERALAMLATEST NEWS
എസ്.ഐയ്ക്ക് മുന്നിൽ തകർത്തു പാടി; ആനന്ദൻ വൈറൽ
അടിമാലി സ്റ്റേഷനിൽ എസ്.ഐയ്ക്ക് മുന്നിൽ പാട്ടുപാടിയ അനന്തപദ്മനാഭൻ
അടിമാലി: ‘എനിക്ക് എസ്.ഐ സാറിന്റെ മുന്നിൽ പാടണം’ മദ്ധ്യവയസ്കൻ ഇന്നലെ അടിമാലി സ്റ്റേഷനിലെത്തി ആഗ്രഹം പറഞ്ഞു. പൊലീസുകാർ എസ്.ഐ സിജു ജേക്കബിന് മുന്നിൽ കൊണ്ടുനിറുത്തി. എസ്.ഐ സമ്മതം മൂളിയതോടെ, ചിന്നപ്പാറ ആദിവാസി കോളനിയിലെ ആനന്ദൻ പാട്ട് തുടങ്ങി. ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി…’ മനോഹരമായി പാടി. ആക്ഷൻ ഹീറോ ബിജു സിനിമയിലേതു പോലുള്ള രംഗം. ഗായകൻ എസ്.ഐയ്ക്ക് ഉഗ്രനൊരു സല്യൂട്ടും നൽകിയാണ് മടങ്ങിയത്.
എസ്.ഐ മൊബൈൽ ഫോണിൽ റെക്കാഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. വൈറലാകാൻ അധിക സമയമെടുത്തില്ല. ആനന്ദൻ അടിമാലി ടൗണിൽ പാട്ടുപാടി നടക്കുന്നത് പതിവാണ്. പൊലീസ് സ്റ്റേഷനിൽ എത്തുന്നത് ആദ്യം. എസ്.ഐയ്ക്കും പൊലീസുകാർക്കും സാമൂഹ്യമാദ്ധ്യമത്തിലൂടെ അഭിനന്ദനപ്രവാഹമാണ്.
Source link