WORLD
‘അവര്‍ക്ക് ജൂതന്മാരെ ഇഷ്ടമല്ല, ഇസ്രയേലിനെയും ഇഷ്ടമല്ല’; കമലാ ഹാരിസിനെതിരേ ആരോപണങ്ങളുമായി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനെതിരേ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. കമല ‘ആന്റി സെമിറ്റിക്’ ആണെന്നും നവജാതശിശുക്കളുടെ കൊലപാതകത്തിന് അനുമതി നല്‍കാന്‍ പദ്ധതിയിടുന്നതായും ട്രംപ് ആരോപിച്ചു. അവര്‍ക്ക് ജൂതന്മാരെ ഇഷ്ടമല്ല. അവര്‍ക്ക് ഇസ്രയേലിനെ ഇഷ്ടമല്ല. അത് അങ്ങനെയാണ്. അത് എല്ലാക്കാലവും അങ്ങനെ തന്നെ ആയിരിക്കും. അവര്‍ മാറാനേ പോകുന്നില്ല, ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
Source link