150 അടി താഴ്‌ചയിലുള്ള മലയിടുക്കിലേയ്ക്ക് സധൈര്യം ഇറങ്ങിച്ചെന്ന് വിനോദ സഞ്ചാരിയായ യുവാവിന് വൈദ്യസഹായം നൽകിയ വനിതാ ആർമി ഡോക്‌ടർ കയ്യടി നേടുന്നു. മേജർ കവിത വാസുപള്ളിയാണ് താരമാകുന്നത്. തമിഴ്‌നാട്ടിലെ നീലഗിരിയിലാണ് സംഭവം നടന്നത്. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ-ടൂറിസം സെന്ററായ നീഡിൽ റോക്ക് വ്യൂപോയിന്റിലായിരുന്നു അപകടം നടന്നത്. ഗൂഡല്ലൂരിനെ ഉദഗമണ്ഡലവുമായി (ഊട്ടി) ബന്ധിപ്പിക്കുന്ന ദേശീയ പാത 181 ലാണ് വ്യൂപോയിന്റ് സ്ഥിതി ചെയ്യുന്നത്. ആനകളും കടുവകളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ധാരാളമുള്ള വനപ്രദേശത്തിന് നടുവിലായിരുന്നു ആ സ്ഥലം എന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മലയിടുക്കിൽ കുടുങ്ങിക്കിടന്ന ശിവഗുരുനാഥനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
Source link
കാട്ടാനകൾക്കും പുലികൾക്കുമിടയിലൂടെ സധൈര്യം രക്ഷാപ്രവർത്തനം; കയ്യടി നേടി ഇന്ത്യൻ ആർമിയിലെ പെൺപുലി

