കർക്കടക വാവിന് മുൻപ് ഈ നാളുകാർ ശ്രദ്ധിക്കുക

കർക്കടക വാവ് ബലിതർപ്പണത്തിന് പ്രധാനമാണ്. ഓഗസ്റ്റ് 4നാണ് കർക്കടക വാവ്. കർക്കടക വാവു ബലിയുമായി ബന്ധപ്പെട്ട് ഇതിന് മുൻപുള്ള ഈ ദിവസങ്ങൾ അത്ര നല്ല സമയമല്ല. ദോഷകരമായ സമയമാണ്. ഈ നക്ഷത്രക്കാർ വാവ് വരെയുള്ള, അതായത് ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങൾ അതീവശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഏതെല്ലാം നക്ഷത്രക്കാർക്കാണ് ഈ ഫലം എന്നറിയാം.തിരുവോണംആദ്യത്തെ നക്ഷത്രം തിരുവോണം നക്ഷത്രമാണ്. ഇവർക്ക് അൽപം ദോഷകരമാണ്. ഈ ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ വയ്ക്കണം. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിയ്ക്കുക. പ്രതീക്ഷിയ്ക്കാതെ ജീവിതത്തിൽ ചതി വരാനുള്ള സാധ്യതയുണ്ട്. ധനനഷ്ടം, മാനഹാനി എന്നിവയുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് തടസം, തർക്കങ്ങൾ എന്നിവയ്ക്ക് സാധ്യതയേറെയാണ്. ഈ സമയം പരമശിവനെ ആരാധിയ്ക്കുന്നതും ശിവക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്. ശിവക്ഷേത്രത്തിലെ പൂജിച്ച ഭസ്മം അണിയുന്നതും നല്ലതാണ്.ചിത്തിരഅടുത്തത് ചിത്തിരയാണ്. ഇവർക്ക് ദോഷമായ സമയമാണ് വാവിൻ മുൻപുള്ള ഈ ദിവസങ്ങൾ. വാഹനങ്ങൾ ശ്രദ്ധയോടെ െൈകകാര്യം ചെയ്യണം. ധനനഷ്ടത്തിന് സാധ്യതയുണ്ട്. ഈ സമയം കൈകളിലേയ്ക്ക് ധനം വന്നുചേരാൻ പ്രയാസപ്പെടേണ്ടി വരും. പല ടെൻഷനുകളും ജീവിതത്തിലേക്ക് വരുന്ന സമയമാണ്. വന്നു ചേരേണ്ട ദോഷകരമായ ഫലങ്ങൾ ശിവഭജനം കൊണ്ട് സാധിയ്ക്കും. പൂജിച്ച ഭസ്മം കയ്യിൽ കരുതുന്നതും തൊടുന്നതും തുളസി കയ്യിൽ വയ്ക്കുന്നതും നല്ലതാണ്.ചോതിചോതിയാണ് അടുത്ത നക്ഷത്രം. ഇവർക്ക് ധനപരമായ പ്രയാസങ്ങൾ വന്നു ചേരുന്ന സമയമാണ് ഇത്. പ്രതീക്ഷിച്ച പോലെ ധനം വരണമെന്നില്ല. മാനഹാനി വരാം. തടസങ്ങൾ ഉണ്ടാകാം. ലഭിയ്ക്കും എന്ന് കരുതുന്ന പല കാര്യങ്ങളും ലഭിയ്ക്കാതെ വരും. ജോലി അന്വേഷിയ്ക്കുന്നവർക്ക് തടസമുണ്ടാകാം. വഴക്കുകൾകൾക്ക് സാധ്യതയുണ്ട്. ശ്രദ്ധയോടെ മുന്നോട്ടുപോകണം. വാഹനം കൈകാര്യം ചെയ്യുമ്പോഴും ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം. പഞ്ചാക്ഷരീമന്ത്രം ജപിയ്ക്കുന്നത് നല്ലതാണ്.തിരുവാതിരതിരുവാതിര നക്ഷത്രക്കാർക്കും അത്ര നല്ല സമയമല്ല. തീരുമാനങ്ങൾ തെറ്റാം. വിചാരിച്ച പദവികൾ കൈവിട്ടുപോകാം. ധനപരമായ ബുദ്ധിമുട്ടുകളുണ്ടാകാം. സന്താനങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളുണ്ടാകാം. തടസങ്ങൾ വന്നു ചേരാം, ഉത്തരവാദിത്വം വേണ്ട രീതിയിൽ ചെയ്യാൻ സാധിയ്ക്കാതെ വരും. വാഹനം കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിയ്ക്കണം, ആരോഗ്യത്തിലും ശ്രദ്ധിയ്ക്കണം. യാത്ര ചെയ്യുമ്പോൾ തുളസി കയ്യിൽ കരുതാം. ഭഗവാനെ ആരാധിയ്ക്കുക. പഞ്ചാക്ഷരീമന്ത്രം ഉരുവിടാം.മകയിരംഅടുത്തത് മകയിരം നക്ഷത്രമാണ്. ഇവർക്ക് ധനപരമായ പ്രയാസങ്ങളുണ്ടാകാം. കാര്യതടസമുണ്ടാകും. പല കാര്യങ്ങളിലും ആലസ്യമുണ്ടാകാം. പല കാര്യങ്ങളിലും പ്രശ്‌നപരിഹാരമില്ലാതെ ബുദ്ധിമുട്ടും. പ്രതീക്ഷിച്ച കാര്യങ്ങൾ വരാൻ കാര്യതാമസം നേരിടും. ശത്രുക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകും. പല ദൗത്യങ്ങളിലും പരാജയപ്പെടാം. പലരുടേയും പിന്തുണ നഷ്ടപ്പെടാം. വളരേയധികം ശ്രദ്ധിയ്‌ക്കേണ്ട സമയമാണ് ഇത്. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിയ്ക്കണം.ഉത്രട്ടാതിഉത്രട്ടാതിക്കാർക്കും സമയം നല്ലതല്ല. പ്രതീക്ഷിച്ച കാര്യങ്ങൾ വന്നു ചേരണം എന്നില്ല. മാനസിക പ്രയാസമുണ്ടാകാം. ആരോഗ്യപരമായ പ്രശ്‌നമുണ്ടാകും. മറ്റു വ്യക്തികളുമായി ബന്ധപ്പെട്ട് ധനനഷ്ടം, മാനസിക നഷ്ടം എന്നിവയുണ്ടാകാം. വരവ് കുറയാനും ചെലവ് വർധിയ്ക്കാനും ഇടയാകും. വിവാഹകാര്യത്തിൽ തടസം വന്നു ചേരാം. ലഭിയ്‌ക്കേണ്ടതായ കാര്യങ്ങൾ കയ്യിൽ വന്നുചേരണം എന്നില്ല. കടബാധ്യതകൾ കാരണുള്ള ബുദ്ധിമുട്ടുകളുണ്ടാകാം. ശിവആരാധന നല്ലതാണ്.ചതയംചതയം അടുത്ത നക്ഷത്രമാണ്. ഇവർക്കും അനുകൂല സമയമാണ്. നേ്ട്ടങ്ങളും ഭാഗ്യനുഭവങ്ങളും കുറയും. അപ്രതീിക്ഷിത നഷ്ടം വന്നു ചേരാം. ജോലി തേടുന്നവർക്ക് ലഭിയ്ക്കാനുള്ള സാധ്യത കുറവാണ്. മാനസികപ്രയാസങ്ങൾ വന്നു ചേരാം. ചില സുഹൃത്തുക്കൾ ശത്രുക്കളായി മാറാം. പ്രതികരണങ്ങൾ കരുതലോടെ വേണം. നല്ല കാര്യങ്ങൾക്ക് അത്ര ശുഭകരമായ സമയമല്ല. സാഹസങ്ങൾ ഒഴിവാക്കുക. വാഹനകാര്യത്തിൽ ശ്രദ്ധിയ്ക്കുക. പഞ്ചാക്ഷരീമന്ത്രം 108 തവണ ഭജിയ്ക്കുന്നത് നല്ലതാണ്.രോഹിണിരോഹിണിക്കാർക്ക് അനുകൂലസമയമല്ല. സാമ്പത്തിക സമയമല്ല. മറ്റുള്ളവരെ അമിതമായ വിശ്വസിയ്ക്കുന്നത് കാരണം പ്രശ്‌നമുണ്ടാകാം. ന്യായമായ കാര്യങ്ങൾ നടന്ന് കിട്ടാൻ പ്രയാസമുണ്ടാകും. ഈ സമയം വരുമാനത്തിൽ പല വിധ തടസമുണ്ടാകും. നിലവിലെ ജോലിയിൽ പുരോഗതിയുണ്ടാകില്ല, ഏകാഗ്രത നഷ്ടപ്പെടാം. മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ച് പരാജയപ്പെടാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ പിന്തുണ ലഭിയ്ക്കാതെ വരും. സാമ്പത്തികമായ മെച്ചം അനുകൂലമല്ലാത്ത സമയമാണ്. ശിവനെ ആരാധിയ്ക്കുക.
Source link