നീലച്ചിത്ര രംഗങ്ങൾ അനുകരിക്കാൻ ശ്രമിച്ചു; മൂന്നാം ക്ളാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നത് ആറിലും ഏഴിലും പഠിക്കുന്നവർ
ഹൈദരാബാദ്: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് ആറാം ക്ളാസിലെയും ഏഴാം ക്ലാസിലെയും വിദ്യാർത്ഥികൾ. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിടിയിലായ കുട്ടികൾ ഫോണിൽ പതിവായി അശ്ലീല വീഡിയോകൾ കാണുന്നവരാണ്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോയിൽ കണ്ടതുപോലെ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മാതാപിതാക്കളുടെ ഫോണിൽ നിന്നാണോ ഇവർക്ക് ഇത്തരം വീഡിയോകൾ ലഭിച്ചത് എന്ന സംശയവും പൊലീസിനുണ്ട്.
അശ്ലീല വീഡിയോയിൽ കണ്ടതുപോലെ ചെയ്തുനോക്കാൻ തീരുമാനിച്ച മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപാേയി. തുടർന്ന് തങ്ങളുടെ ഇംഗിതത്തിന് ഉപയോഗിച്ചശേഷം കഴുത്തുഞെരിച്ച് കൊല്ലുകയും ചെയ്തു. ഭയന്നുപോയ പ്രതികൾ മൃതദേഹം അടുത്തുള്ള കനാലിൽ ഒളിപ്പിച്ചശേഷം വിവരം രക്ഷിതാക്കളെ അറിയിച്ചു. മക്കൾ കേസിൽ ഉൾപ്പെടുമെന്ന് ഭയന്ന് പ്രതികളിലൊരാളുടെ പിതാവും അമ്മാവനും ചേർന്ന് പെൺകുട്ടിയുടെ മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി കൃഷ്ണാനദിയുടെ സമീപത്ത് കൊണ്ടുവരികയും കല്ലുകെട്ടി നദിയിലേക്ക് എറിയുകയും ചെയ്തു.
സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് മൂന്ന് പ്രതികളെയും മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞവരെയും അറസ്റ്റുചെയ്തു. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആധുനിക സങ്കേതിക വിദ്യയുടെ സഹായത്തോടെ ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പത്തുലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Source link