ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനത്തേക്ക് അപേക്ഷിക്കുമെന്ന് അദ്ദേഹത്തിന്റെ വിദേശകാര്യ ഉപദേശകൻ സയ്യദ് സുൾഫി ബുഖാരി പറഞ്ഞു. ഇമ്രാന്റെ അനുമതി ലഭിച്ചശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.അഞ്ചു പതിറ്റാണ്ട് മുന്പ് ഓക്സ്ഫഡ് വിദ്യാർഥിയായിരുന്നു ഖാൻ. യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
എൺപതുകാരനായ പാറ്റൺ പ്രഭു ഒഴിഞ്ഞതിനെത്തുടർന്ന് ഒക്സ്ഫഡ് ചാൻസലർ പദവിയിൽ പുതിയ ആളെ നിയമിച്ചിട്ടില്ല. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസനും ടോണി ബ്ലയറും പദവിയിലേക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Source link