നഴ്സിംഗ്: തടഞ്ഞുവച്ച ഫലം പ്രസിദ്ധീകരിച്ചു

കൊച്ചി: ആരോഗ്യ സർവകലാശാല തടഞ്ഞുവച്ച 24 കോളേജുകളിലെ 1,369 ഒന്നാം സെമസ്റ്റർ ബി.എസ്സി നഴ്സിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ നൽകിയ പരാതിയെ തുടർന്നാണ് ഫലം പ്രസിദ്ധീകരിച്ചത്.
2023-24 വർഷം ആരംഭിച്ച പുതിയ കോളേജുകളിലെയും സീറ്റ് വർദ്ധിപ്പിച്ചവയിലെയും ഫലമാണ് തടഞ്ഞുവച്ചിരുന്നത്. ഭൂരിഭാഗവും സർക്കാർ കോളേജുകളും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളുമായിരുന്നു.
സ്പോട്ട് അഡ്മിഷൻ
സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7 മുതൽ ആഗസ്റ്റ് 13 വരെ അതത് സ്ഥാപനങ്ങളിൽ നടത്തും. ഒഴിവുകളടക്കം വിവരങ്ങൾക്ക് www.polyadmission.org.
എം.സി.എ ഓപ്ഷൻ 28വരെ
മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്സിന്റെ പ്രവേശനത്തിന് കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 28 വരെ നീട്ടി. വിവരങ്ങൾക്ക്: 0471 2324396, 2560327.
എൽ എൽ.ബി പ്രവേശന പരീക്ഷ
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് www.cee.kerala.gov.in ൽ ആഗസ്റ്റ് രണ്ടിന് വൈകിട്ട് 5വരെ അപേക്ഷിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
നഴ്സിംഗ്, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫോൺ- 04712560363, 364
പി. ജി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ
സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹിന്ദി വിഭാഗത്തിന്റെ പി. ജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി കോഴ്സിൽ എസ്. സി /എസ്. ടി സംവരണ വിഭാഗങ്ങൾക്കായുളള സീറ്റുകളിലേക്ക് 30ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും.
ജെ.എൽ.ജി ഫെസിലിറ്റേറ്റർ അഭിമുഖം 31ന്
തിരുവനന്തപുരം:സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) തീരമൈത്രി പദ്ധതിയിൽ ജെ.എൽ.ജി ഫെസിലിറ്റേറ്റർ തസ്തികയിൽ ഒരു വർഷത്തെ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു.
മത്സ്യത്തൊഴിലാളി കുടുംബത്തിലെ ബിരുദ യോഗ്യതയുള്ള 35 വയസിനകമുള്ള വനിതകൾക്ക് പങ്കെടുക്കാം. തീരനൈപുണ്യ പരിശീലനം ലഭിച്ചവരായിരിക്കണം. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. പ്രതിമാസ വേതനം 12,000 രൂപ.
ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 31ന് രാവിലെ 11ന് കമലേശ്വരത്തുള്ള മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണമെന്ന് സാഫ് നോഡൽ ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9847907161, 9496007035 (സാഫ് നോഡൽ ഓഫീസ്), 0484 2603238 (സാഫ് ഹെഡ് ഓഫീസ് ആലുവ)
മസ്റ്റർ: 30 രൂപയേ
ഈടാക്കാവൂ
തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോർഡിൽ നിന്ന് തൊഴിലാളി,കുടുംബ,സാന്ത്വന പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് ആഗസ്റ്റ് 24ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യണം. മസ്റ്റർ ചെയ്യുന്നവരിൽ നിന്ന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിന് 50 രൂപയും മാത്രമേ ഫീസിനത്തിൽ ഈടാക്കാവൂയെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:0471-2448451
Source link