തൊഴിലുറപ്പുകാർക്ക് ബോണസ് കൊടുക്കാതിരിക്കാൻ കള്ളക്കളി #തൊഴിൽ കാർഡ് റദ്ദാക്കൽ വ്യാപകം #ഓംബുഡ്സ്മാനിൽ പരാതിപ്രളയം

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിൽ പണിയെടുക്കുന്ന കുടുംബങ്ങൾക്ക് ഓണക്കാലത്ത് നൽകുന്ന 1000 രൂപ ബോണസ് തട്ടിക്കളയാൻ കള്ളക്കളി. ഇവരുടെ തൊഴിൽ കാർഡ് അകാരണമായി റദ്ദാക്കിയാണ് സർക്കാരിന് പണം ലാഭിക്കാൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ അട്ടിമറി നടത്തുന്നത്. മുക്കാൽലക്ഷത്തിലധികം കാർഡുകൾ റദ്ദാക്കിയതിൽ ഭൂരിഭാഗവും അട്ടിമറിച്ചതാണെന്ന ആക്ഷേപം ശക്തം.

മുൻവർഷം 100 ദിനങ്ങൾ ജോലി ചെയ്തിട്ടുള്ളവരും നിലവിൽ തൊഴിൽ കാർഡുള്ളവരുമാണ് ഓണക്കാലത്ത് 1000രൂപ ബോണസിന് അർഹരാവുന്നത്. സമീപകാലത്തായി 79,852കാർഡുകളാണ് റദ്ദാക്കിയത്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം മുതലാണ് വ്യാപകമായ റദ്ദാക്കൽ തുടങ്ങിയത്. തൊഴിലുറപ്പ് ജില്ലാ ഓംബുഡ്മാൻമാരുടെ മുന്നിൽ പരാതി പ്രവാഹമാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ കാർഡുകൾ റദ്ദാക്കിയെന്ന് കണ്ടെത്തുന്ന പരാതികളിൽ, മുൻകാല പ്രാബല്യത്തോടെ കാർഡുകൾ പുനഃസ്ഥാപിക്കാനുള്ള ഉത്തരവാണ് ഓംബുഡ്സ്മാൻമാർ നൽകുന്നത്.

പുതിയ കാർഡ് നൽകി

കണ്ണിൽ പൊടിയിടും

#ജോലിക്ക് അപേക്ഷിച്ചിട്ടും കിട്ടാതെവരുന്നതോടെ പഞ്ചായത്തിൽ അന്വേഷിച്ചെത്തുമ്പോഴാണ് കാർഡ് റദ്ദായതായി തൊഴിലാളികൾ അറിയുന്നത്. സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തും. ഉടൻ പുതിയ കാർഡ് നൽകാൻ നടപടികളിലേക്ക് കടക്കും. അത് പുതുതായുള്ള രജിസ്ട്രേഷനാണ്. ഇതോടെ ഓണക്കാലത്തെ ബോണസ് ഉൾപ്പെടെ സ്ഥിരം തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും.

# കാർഡ് ഉടമ ജീവിച്ചിരിക്കുകയാണെങ്കിൽ

കാർഡ് ഉടമയ്ക്ക് നോട്ടീസ് നൽകിമാത്രമേ റദ്ദാക്കാവൂ എന്നാണ് ചട്ടം.

കാർഡ് ഉടമയുടെ മരണം,താമസസ്ഥലം മാറ്റം, വർഷങ്ങളായി ജോലിക്ക് അപേക്ഷിയ്ക്കാതിരിക്കുക എന്നീ സാഹചര്യങ്ങളിൽ റദ്ദാക്കാം.

ബോണസിന് 20 കോടിവേണം

20,13,003 കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാണ്. മൊത്തം 23,85,343 തൊഴിലാളികൾ.

ഇവർക്കായി 20കോടിയിലേറെ രൂപ ബോണസിന് സംസ്ഥാന സർക്കാരിന് ചെലവാകും.

ഒരു കുടുംബത്തിലെ എത്ര പേർ പദ്ധതിയുടെ ഭാഗമായാലും കാർഡ് ഒന്നായിപരിഗണിച്ച്കുടുംബത്തിനാണ് ബോണസ്.

കുടുംബത്തിലെ എല്ലാപേർക്കുമായി പരമാവധി ലഭിക്കുന്നത് 100തൊഴിൽ ദിനങ്ങൾ.

​പ്ര​തി​ദി​നം​ 333​ ​രൂ​പ​യാ​ണ് ​വേ​ത​നം.

റദ്ദാക്കൽ കൂടുതൽ

തിരുവനന്തപുരത്ത്

(ജില്ലാടിസ്ഥാനത്തിൽ)

തിരുവനന്തപുരം………………….8341

മലപ്പുറം……………………………….7619

കോഴിക്കോട്……………………….7495

കൊല്ലം…………………………………7431

പാലക്കാട്……………………………..6910

തൃശൂ‌ർ…………………………………..6481

ആലപ്പുഴ……………………………….6273

കണ്ണൂർ………………………………….5256

എറണാകുളം……………………….4830

ഇടുക്കി…………………………………4794

കോട്ടയം………………………………4499

കാസർകോട്……………………….3823

പത്തനംതിട്ട………………………..3224

വയനാട്……………………………..2876

​ ​ഒ​പ്പി​ടാ​ത്ത​ ​ബി​ല്ലു​ക​ൾ​ ​–

കേ​ന്ദ്ര​ത്തി​നും​ ​ഗ​വ​ർ​ണ​റു​ടെ
ഓ​ഫീ​സി​നും​ ​നോ​ട്ടീ​സ്

എം.​പി.​ ​പ്ര​ദീ​പ്കു​മാർ

​ ​മൂ​ന്നാ​ഴ്ച​യ്‌​ക്ക​കം​ ​മ​റു​പ​ടി​ ​ന​ൽ​ക​ണം

ന്യൂ​ഡ​ൽ​ഹി​:​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​യ​ ​നാ​ലു​ ​ബി​ല്ലു​ക​ൾ​ ​ഗ​വ​ർ​ണ​ർ​ ​രാ​ഷ്‌​ട്ര​പ​തി​ക്ക് ​അ​യ​ച്ച​തും​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​തീ​രു​മാ​നം​ ​നീ​ളു​ന്ന​തും​ ​ചോ​ദ്യം​ ​ചെ​യ്‌​ത് ​കേ​ര​ളം​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ൽ​ ​കേ​ന്ദ്ര​ത്തി​ന് ​നോ​ട്ടീ​സ​യ​യ്ക്കാ​ൻ​ ​ഉ​ത്ത​ര​വി​ട്ട് ​സു​പ്രീം​കോ​ട​തി.​ ​ഗ​വ​ർ​ണ​റു​ടെ​ ​ഓ​ഫീ​സി​നും​ ​നോ​ട്ടീ​സ് ​അ​യ​യ്ക്ക​ണ​മെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഡി.​വൈ.​ ​ച​ന്ദ്ര​ചൂ​ഡ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.
ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ ​സെ​ക്ര​ട്ട​റി​യും​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യും​ ​മൂ​ന്നാ​ഴ്ച​യ്‌​ക്ക​കം​ ​മ​റു​പ​ടി​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വി.​ ​വേ​ണു,​​​ ​ടി.​പി​​​​.​ ​രാ​​​മ​​​കൃ​​​ഷ്‌​ണ​ൻ​ ​എം​​.​എ​​​ൽ​​.​എ​​​ ​എ​ന്നി​വ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ലാ​ണ് ​ന​ട​പ​ടി.​ ​ഗ​വ​‌​ർ​ണ​റു​ടെ​യും​ ​രാ​ഷ്ട്ര​പ​തി​യു​ടെ​യും​ ​പ്ര​വൃ​ത്തി​ ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി​ ​പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​ആ​വ​ശ്യം.
2021,​​​ 22,​​​ 23​ ​വ​ർ​ഷ​ങ്ങ​ളി​ലാ​യി​ ​പാ​സാ​ക്കി​യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മൂ​ന്ന് ​ബി​ല്ലു​ക​ളും,​​​ 2022​ലെ​ ​കേ​ര​ള​ ​സ​ഹ​ക​ര​ണ​ ​സൊ​സൈ​റ്രീ​സ് ​ഭേ​ദ​ഗ​തി​ ​ബി​ല്ലു​മാ​ണ് ​രാ​ഷ്‌​ട്ര​പ​തി​യു​ടെ​ ​പ​ക്ക​ലു​ള്ള​ത്.

മാ​ർ​ഗ​രേ​ഖ​ ​വേ​ണം
ബി​ല്ലു​ക​ളി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു​ ​സം​ബ​ന്ധി​ച്ച് ​പ​ല​ ​ഗ​വ​ർ​ണ​ർ​മാ​ർ​ക്കും​ ​ആ​ശ​യ​ക്കു​ഴ​പ്പ​മു​ള്ള​താ​യി​ ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​മു​ൻ​ ​അ​റ്റോ​‌​ർ​ണി​ ​ജ​ന​റ​ൽ​ ​കെ.​കെ.​ ​വേ​ണു​ഗോ​പാ​ൽ​ ​ബോ​ധി​പ്പി​ച്ചു.​ ​സ​ർ​ക്കാ​രു​മാ​യി​ ​സ​ഹ​ക​രി​ക്കാ​ൻ​ ​ത​യ്യാ​റ​ല്ലെ​ങ്കി​ൽ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​അ​യ​യ്ക്കു​ന്ന​ത് ​എ​ളു​പ്പ​വ​ഴി​യാ​യി​ ​മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.​ ​ബി​ല്ലു​ക​ൾ​ ​ഏ​തു​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​അ​യ​യ്ക്കാം,​ ​എ​ത്ര​നാ​ൾ​ ​ഗ​വ​ർ​ണ​ർ​ക്ക് ​ത​ട​ഞ്ഞു​വ​യ്‌​ക്കാം​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സു​പ്രീം​കോ​ട​തി​ ​മാ​ർ​ഗ​ര​ഖ​ ​പു​റ​പ്പെ​ടു​വി​ക്ക​ണം.​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​ ​അ​യ​ച്ച​ ​ര​ണ്ടു​ ​ബി​ല്ലു​ക​ളി​ൽ​ 23​ ​മാ​സ​മാ​യി​ ​അ​ട​യി​രി​ക്കു​ന്നു.​ ​ഒ​രെ​ണ്ണ​ത്തി​ൽ​ 15​ ​മാ​സ​മാ​യി​ട്ടും​ ​തീ​രു​മാ​ന​മി​ല്ല.​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​ത​ന്നെ​ ​നി​ഷ്ക്രി​യ​മാ​ക്കി​ ​മാ​റ്റു​ക​യാ​ണെ​ന്നും​ ​പ​റ​ഞ്ഞു.

ബം​ഗാ​ളി​ന്റെ​ ​ഹ​ർ​ജി​യി​ലും​ ​നോ​ട്ടീ​സ്
എ​ട്ടു​ ​ബി​ല്ലു​ക​ളി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ഡോ.​ ​സി.​വി.​ ​ആ​ന​ന്ദ​ബോ​സ് ​തീ​രു​മാ​ന​മെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ​ബം​ഗാ​ൾ​ ​സ​ർ​ക്കാ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ലും​ ​കേ​ന്ദ്ര​ത്തി​നും​ ​ഗ​വ​ർ​ണ​റു​ടെ​ ​സെ​ക്ര​ട്ട​റി​ക്കും​ ​നോ​ട്ടീ​സി​ന് ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടു.​ ​ബം​ഗാ​ളി​ലെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ബി​ല്ലു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​ഗ​വ​ർ​ണ​റു​ടെ​ ​പ​ക്ക​ലു​ള്ള​ത്.


Source link

Exit mobile version