തൊഴിലുറപ്പുകാർക്ക് ബോണസ് കൊടുക്കാതിരിക്കാൻ കള്ളക്കളി #തൊഴിൽ കാർഡ് റദ്ദാക്കൽ വ്യാപകം #ഓംബുഡ്സ്മാനിൽ പരാതിപ്രളയം
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിൽ പണിയെടുക്കുന്ന കുടുംബങ്ങൾക്ക് ഓണക്കാലത്ത് നൽകുന്ന 1000 രൂപ ബോണസ് തട്ടിക്കളയാൻ കള്ളക്കളി. ഇവരുടെ തൊഴിൽ കാർഡ് അകാരണമായി റദ്ദാക്കിയാണ് സർക്കാരിന് പണം ലാഭിക്കാൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ അട്ടിമറി നടത്തുന്നത്. മുക്കാൽലക്ഷത്തിലധികം കാർഡുകൾ റദ്ദാക്കിയതിൽ ഭൂരിഭാഗവും അട്ടിമറിച്ചതാണെന്ന ആക്ഷേപം ശക്തം.
മുൻവർഷം 100 ദിനങ്ങൾ ജോലി ചെയ്തിട്ടുള്ളവരും നിലവിൽ തൊഴിൽ കാർഡുള്ളവരുമാണ് ഓണക്കാലത്ത് 1000രൂപ ബോണസിന് അർഹരാവുന്നത്. സമീപകാലത്തായി 79,852കാർഡുകളാണ് റദ്ദാക്കിയത്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം മുതലാണ് വ്യാപകമായ റദ്ദാക്കൽ തുടങ്ങിയത്. തൊഴിലുറപ്പ് ജില്ലാ ഓംബുഡ്മാൻമാരുടെ മുന്നിൽ പരാതി പ്രവാഹമാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ കാർഡുകൾ റദ്ദാക്കിയെന്ന് കണ്ടെത്തുന്ന പരാതികളിൽ, മുൻകാല പ്രാബല്യത്തോടെ കാർഡുകൾ പുനഃസ്ഥാപിക്കാനുള്ള ഉത്തരവാണ് ഓംബുഡ്സ്മാൻമാർ നൽകുന്നത്.
പുതിയ കാർഡ് നൽകി
കണ്ണിൽ പൊടിയിടും
#ജോലിക്ക് അപേക്ഷിച്ചിട്ടും കിട്ടാതെവരുന്നതോടെ പഞ്ചായത്തിൽ അന്വേഷിച്ചെത്തുമ്പോഴാണ് കാർഡ് റദ്ദായതായി തൊഴിലാളികൾ അറിയുന്നത്. സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തും. ഉടൻ പുതിയ കാർഡ് നൽകാൻ നടപടികളിലേക്ക് കടക്കും. അത് പുതുതായുള്ള രജിസ്ട്രേഷനാണ്. ഇതോടെ ഓണക്കാലത്തെ ബോണസ് ഉൾപ്പെടെ സ്ഥിരം തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും.
# കാർഡ് ഉടമ ജീവിച്ചിരിക്കുകയാണെങ്കിൽ
കാർഡ് ഉടമയ്ക്ക് നോട്ടീസ് നൽകിമാത്രമേ റദ്ദാക്കാവൂ എന്നാണ് ചട്ടം.
കാർഡ് ഉടമയുടെ മരണം,താമസസ്ഥലം മാറ്റം, വർഷങ്ങളായി ജോലിക്ക് അപേക്ഷിയ്ക്കാതിരിക്കുക എന്നീ സാഹചര്യങ്ങളിൽ റദ്ദാക്കാം.
ബോണസിന് 20 കോടിവേണം
20,13,003 കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാണ്. മൊത്തം 23,85,343 തൊഴിലാളികൾ.
ഇവർക്കായി 20കോടിയിലേറെ രൂപ ബോണസിന് സംസ്ഥാന സർക്കാരിന് ചെലവാകും.
ഒരു കുടുംബത്തിലെ എത്ര പേർ പദ്ധതിയുടെ ഭാഗമായാലും കാർഡ് ഒന്നായിപരിഗണിച്ച്കുടുംബത്തിനാണ് ബോണസ്.
കുടുംബത്തിലെ എല്ലാപേർക്കുമായി പരമാവധി ലഭിക്കുന്നത് 100തൊഴിൽ ദിനങ്ങൾ.
പ്രതിദിനം 333 രൂപയാണ് വേതനം.
റദ്ദാക്കൽ കൂടുതൽ
തിരുവനന്തപുരത്ത്
(ജില്ലാടിസ്ഥാനത്തിൽ)
തിരുവനന്തപുരം………………….8341
മലപ്പുറം……………………………….7619
കോഴിക്കോട്……………………….7495
കൊല്ലം…………………………………7431
പാലക്കാട്……………………………..6910
തൃശൂർ…………………………………..6481
ആലപ്പുഴ……………………………….6273
കണ്ണൂർ………………………………….5256
എറണാകുളം……………………….4830
ഇടുക്കി…………………………………4794
കോട്ടയം………………………………4499
കാസർകോട്……………………….3823
പത്തനംതിട്ട………………………..3224
വയനാട്……………………………..2876
ഒപ്പിടാത്ത ബില്ലുകൾ –
കേന്ദ്രത്തിനും ഗവർണറുടെ
ഓഫീസിനും നോട്ടീസ്
എം.പി. പ്രദീപ്കുമാർ
മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം
ന്യൂഡൽഹി: നിയമസഭ പാസാക്കിയ നാലു ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതും രാഷ്ട്രപതിയുടെ തീരുമാനം നീളുന്നതും ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസയയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഗവർണറുടെ ഓഫീസിനും നോട്ടീസ് അയയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
ആഭ്യന്തരമന്ത്രാലയ സെക്രട്ടറിയും ഗവർണറുടെ അഡിഷണൽ ചീഫ് സെക്രട്ടറിയും മൂന്നാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണം. ചീഫ് സെക്രട്ടറി വി. വേണു, ടി.പി. രാമകൃഷ്ണൻ എം.എൽ.എ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഗവർണറുടെയും രാഷ്ട്രപതിയുടെയും പ്രവൃത്തി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
2021, 22, 23 വർഷങ്ങളിലായി പാസാക്കിയ സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളും, 2022ലെ കേരള സഹകരണ സൊസൈറ്രീസ് ഭേദഗതി ബില്ലുമാണ് രാഷ്ട്രപതിയുടെ പക്കലുള്ളത്.
മാർഗരേഖ വേണം
ബില്ലുകളിൽ തീരുമാനമെടുക്കുന്നതു സംബന്ധിച്ച് പല ഗവർണർമാർക്കും ആശയക്കുഴപ്പമുള്ളതായി കേരളത്തിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ബോധിപ്പിച്ചു. സർക്കാരുമായി സഹകരിക്കാൻ തയ്യാറല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കുന്നത് എളുപ്പവഴിയായി മാറ്റിയിരിക്കുകയാണ്. ബില്ലുകൾ ഏതു സാഹചര്യത്തിൽ രാഷ്ട്രപതിക്ക് അയയ്ക്കാം, എത്രനാൾ ഗവർണർക്ക് തടഞ്ഞുവയ്ക്കാം തുടങ്ങിയ കാര്യങ്ങളിൽ സുപ്രീംകോടതി മാർഗരഖ പുറപ്പെടുവിക്കണം. നിയമസഭ പാസാക്കി അയച്ച രണ്ടു ബില്ലുകളിൽ 23 മാസമായി അടയിരിക്കുന്നു. ഒരെണ്ണത്തിൽ 15 മാസമായിട്ടും തീരുമാനമില്ല. ഭരണഘടനയെ തന്നെ നിഷ്ക്രിയമാക്കി മാറ്റുകയാണെന്നും പറഞ്ഞു.
ബംഗാളിന്റെ ഹർജിയിലും നോട്ടീസ്
എട്ടു ബില്ലുകളിൽ ഗവർണർ ഡോ. സി.വി. ആനന്ദബോസ് തീരുമാനമെടുക്കുന്നില്ലെന്ന് ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജിയിലും കേന്ദ്രത്തിനും ഗവർണറുടെ സെക്രട്ടറിക്കും നോട്ടീസിന് സുപ്രീംകോടതി ഉത്തരവിട്ടു. ബംഗാളിലെ സർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലുകൾ ഉൾപ്പെടെയാണ് ഗവർണറുടെ പക്കലുള്ളത്.
Source link