കേരള സർവകലാശാലാ പ്രൈവറ്റ് രജിസ്ട്രേഷൻ
സർവകലാശാല ബി.എ./ബി കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബി കോം. അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 12 വരെ പിഴയില്ലാതെയും 31 വരെ പിഴയോടെയും അപേക്ഷിക്കാം. വെബ്സൈറ്റ്- www.de.keralauniversity.ac.in, www.keralauniversity.ac.in
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി.എഫ്.എ ഇന്റഗ്രേറ്റഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.ടെക്. 2013 സ്കീം (സപ്ലിമെന്ററി & സെഷണൽ ഇംപ്രൂവ്മെന്റ് ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, മൂന്ന് സെമസ്റ്റർ എം.എസ്.ഡബ്ല്യൂ (മേഴ്സിചാൻസ് – 2001 – 2019 അഡ്മിഷൻ) ജൂലായ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക്ക് ഫുഡ് പ്രോസസിംഗ് ടെക്നോളജി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 29, 30 തീയതികളിൽ പാലാ സെന്റ് തോമസ് കോളേജിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.വോക്ക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഓട്ടോമേഷൻ (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 2 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും.
കണ്ണൂർ സർവകലാശാലപുനർ മൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ/ എം.കോം/ എം.എസ്സി ഒക്ടോബർ 2023, ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി നവംബർ 2023 പരീക്ഷകളുടെ പുനർ മൂല്യനിർണ്ണയ ഫലം വെബ്സൈറ്റിൽ.
പി.ജി പ്രവേശനം രണ്ടാം അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് വെബ്സൈറ്റിൽ.
ശ്രീനാരായണ, കാർഷിക സർവകലാശാല
സെർച്ച് കമ്മിറ്റിക്ക് സ്റ്റേ
കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, കാർഷിക സർവകലാശാല വി.സി നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതും ഹൈക്കോടതി സ്റ്റേചെയ്തു. ഗവർണർ രൂപീകരിച്ച കുഫോസ്, കേരള, എം.ജി, മലയാളം സെർച്ച് കമ്മിറ്റികൾ സ്റ്റേചെയ്തതിന് പിന്നാലെയാണിത്. സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ ചാൻസലർക്കുള്ള നിയമപരമായ അധികാരം വ്യക്തമാക്കി റിപ്പോർട്ട് നൽകാനും കോടതി ഉത്തരവായി.
കാർഷിക സർവകലാശാല പ്രൊഫ. ഡോ. പി.കെ. സുരേഷ്കുമാർ, അനദ്ധ്യാപക പ്രതിനിധി എൻ. കൃഷ്ണദാസ് എന്നിവരും ഓപ്പൺ സർവകലാശാലയ്ക്കായി അഡ്വ. ബിജു കെ. മാത്യുവും നൽകിയ ഹർജികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പരിഗണിച്ചത്. ചാൻസലർക്കടക്കം നോട്ടീസിന് നിർദ്ദേശിച്ച കോടതി ഹർജികൾ വിശദമായി വാദം കേൾക്കാനായി മാറ്റി.
Source link