KERALAMLATEST NEWS

  വിദേശപഠനം ശ്രദ്ധയോടെ മാത്രമാകട്ടെ…

കാനഡയും ഓസ്‌ട്രേലിയയും ഉൾപ്പെടെ നിരവധി വിദേശ രാജ്യങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ക്രമാതീതമായ വരവ് നിയന്ത്രിക്കാൻ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അക്കാഡമിക് മികവുള്ള വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കുന്നില്ല.

ഒരു ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് പ്രതിവർഷം ഓസ്‌ട്രേലിയയിലെത്തുന്നത്. ഉപരിപഠനത്തിനെത്തുന്ന അന്താരാഷ്ട്രവിദ്യാർത്ഥികൾക്ക് ഗുണനിലവാരം, അക്കാഡമിക് മെരിറ്റ്, ഇംഗ്ലീഷ് പ്രാവീണ്യം, തൊഴിൽ നൈപുണ്യം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ഓസ്ട്രേലിയയുടെ പുതിയ നയം. ഓസ്‌ട്രേലിയയിലേക്കു കടക്കാൻ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.ഇ.എൽ.ടി.എസിന് ഇനി മുതൽ കുറഞ്ഞത് 6.5 ബാൻഡ് നേടണം.

സ്റ്റുഡന്റ് വിസയിലും മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് ഗവേഷണ പ്രോഗ്രാമുകൾ പഴയ രീതിയിൽ തുടരും. അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കാണ് കൂടുതൽ നിയന്ത്രണം. പ്ലസ് ടു വിനുശേഷം അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് പോകാനാഗ്രഹിക്കുന്നവരുടെ അക്കാഡമിക് മെരിറ്റും ഇംഗ്ലീഷ് പ്രാവീണ്യവും വിലയിരുത്തി മാത്രമേ വിസ അനുവദിക്കുകയുള്ളൂ.

USIEF, BRITISH COUNCIL, DAAD, CAMPUS FRANCE

……………………….

വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ച് നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താൻ വിദ്യാർത്ഥികൾ ശ്രമിക്കണം. സർവകലാശാലകളുടെ ലോക റാങ്കിംഗ് നിലവാരം വിലയിരുത്തണം. ഓരോ രാജ്യത്തുമുള്ള വിദ്യാഭ്യാസ പ്രൊവൈഡേഴ്‌സ് ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ നൽകും. ഉദാഹരണമായി USIEF, BRITISH COUNCIL, DAAD, CAMPUS FRANCE എന്നിവ യഥാക്രമം അമേരിക്ക, യു.കെ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഉപരിപഠനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്ന സർക്കാർ ഏജൻസികളാണ്. പ്രാവീണ്യ പരീക്ഷകളിൽ ഇളവ് നൽകി വിദ്യാർത്ഥികളെ കബളിപ്പിക്കുന്ന റിക്രൂട്ടിംഗ് എജൻസികളുടെ വലയിൽ വീഴാതിരിക്കുക.

വിദ്യാർത്ഥികൾ പാർടൈം തൊഴിൽ ലഭിക്കുമെന്ന് കരുതി വിദേശപഠനത്തിനു മുതിരരുത്. കോഴ്‌സിന്റെ അംഗീകാരം, സർവകലാശാലയുടെ നിലവാരം, ജീവിതച്ചെലവുകൾ എന്നിവ വ്യക്തമായി വിലയിരുത്തണം. വിദേശപഠനത്തിനു ലഭിക്കാവുന്ന സ്‌കോളർഷിപ്പുകൾ, അസിസ്റ്റന്റ്ഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. ഫ്രാൻസിൽ ആറുമാസത്തെ ഉപരിപഠനം പൂർത്തിയാക്കിയവർക്ക് അഞ്ചു വർഷത്തെ ഷെങ്കൺ വിസ ലഭിക്കും. അമേരിക്കയിലെ കുറഞ്ഞ വേതനം പ്രതിവർഷം 70000 ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. യു.കെ, കാനഡ എന്നീ രാജ്യങ്ങളിലുണ്ടാകുന്ന വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ വിദ്യാർത്ഥികളും രക്ഷിതാക്കളും വിലയിരുത്തി വ്യക്തമായ ഫണ്ടിംഗ് പ്ലാനുകൾ തയ്യാറാക്കണം.

യൂറോപ്പിൽ സാദ്ധ്യത ഉയരുന്നു

………………………………

യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനത്തിന് സാദ്ധ്യതകൾ വർധിച്ചു വരുന്നു. നെതർലൻഡ്‌സ്, ജർമ്മനി എന്നിവ ഇവയിൽപ്പെടുന്നു. എന്നാൽ പാർടൈം തൊഴിൽ സാദ്ധ്യത കുറവാണ്. സ്‌കോളർഷിപ്പുകൾ ലഭിക്കാൻ പ്രാവീണ്യ പരീക്ഷകളിൽ മികച്ച സ്‌കോർ നേടണം. അതിനാൽ വിദേശപഠനത്തിനു തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ചിട്ടയോടെ പ്രാവീണ്യ പരീക്ഷകൾക്ക് തയ്യാറെടുക്കണം. കഴിയുമെങ്കിൽ, വിദേശ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തണം.

റിസർച്ച് മെത്തഡോളജി പരിശീലനം

സെന്റർ ഫോർ ഇൻഫോർമൽ സെക്ടർ & ലേബർ സ്റ്റഡീസ്, ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവ സംയുക്തമായി സാമൂഹിക വിഷയങ്ങളിൽ ഗവേഷണം നടത്താനാഗ്രഹിക്കുന്നവർക്കുവേണ്ടി രണ്ടാഴ്ചത്തെ റിസർച്ച് മേത്തോഡോളജി, കോളേജ് അദ്ധ്യാപകർക്കുള്ള അക്കാഡമിക് റൈറ്റിംഗ് കോഴ്സുകൾ നടത്തുന്നു. ഗവേഷണ അഭിരുചി, അക്കാഡമിക് റൈറ്റിംഗ് സ്‌കിൽ എന്നിവ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. സ്‌കൂൾ ഒഫ് സയൻസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗവേഷകർ, അദ്ധ്യാപകർ എന്നിവർക്ക് അപേക്ഷിക്കാം. സെപ്തംബർ 30 മുതൽ ഒക്ടോബർ 11 വരെയാണ് പരിശീലനം. സെപ്തംബർ അഞ്ചു വരെ അപേക്ഷിക്കാം. ഇ മെയിൽ minaketan@ mail.jnu.ac.in.

ഐ.എസ്.ആർ.ഒ ഡാറ്റ അനലിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ്

ഐ.എസ്.ആർ.ഒ ഡാറ്റ അനലിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സിന് പ്രൊഫഷണലുകൾക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. രണ്ടു മാസത്തെ കോഴ്‌സ് സൗജന്യമാണ്.


Source link

Related Articles

Back to top button