കണക്കിലെ കാര്യങ്ങൾ

7- ഒരു സ്വർണമുൾപ്പെടെ 7 മെഡലുകളാണ് കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് ഏറ്റവും മെഡൽ കിട്ടിയ ഒളിമ്പിക്സ് കൂടിയാണിത്.
ജാവലിനിലെ ഇതിഹാസ താരം നീരജ് ചോപ്രയിലൂടെ ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് സ്വർണം നേടനായി എന്നതാണ് ടോക്യോയിൽ ഏറ്റവും അഭിമാനം ഉയർത്തിയത്. മെഡൽ നേട്ടം രണ്ടക്കത്തിൽ എത്തിക്കുകയെന്നതാണ് ഇത്തവണ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
35- മെഡലുകളാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്സുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. 9, സ്വർണവും 10 വെള്ളിയും 16 വെങ്കലവും. ഇന്ത്യയുടെ 26-ാം ഒളിമ്പിക്സാണ് ഇത്തവണത്തേത്.
124 – പേരുൾപ്പെട്ട സംഘമാണ് ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി വിവിധയിനങ്ങളിൽ മത്സരിക്കാനിറങ്ങിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ സംഘവും ഇതുതന്നെയാണ്.
113- 39 സ്വർണമുൾപ്പെടെ ആകെ 119 മെഡൽ നേടിയ യു.എസ്.എ തന്നെയാണ് ടോക്യോയിലും മെഡൽ വേട്ടയിൽ ഒന്നാമതെത്തിയത്. 89 മെഡലുമായി ചൈന രണ്ടാമതും 58 മെഡലുമായി ജപ്പാൻ മൂന്നാം സ്ഥാനത്തുമെത്തി. 2008ന് ശേഷം നടന്ന മൂന്ന് ഒളിമ്പിക്‌സുകളിലും യു.എസ്.എക്കായിരുന്നു മെഡൽ വേട്ടയിൽ ഒന്നാം സ്ഥാനം.
18- തവണ ഒളിമ്പിക്സ് മെഡൽ ടേബിളിൽ യു.എസ്.എ ഒന്നാം സ്ഥാനം േനടി. 6 തവണ ഒന്നാമതെത്തിയ സോവിയറ്റ് യൂണിയനായണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്ത്.
Source link