പാരീസ് മിഠായി, ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങ് ഇ ന്ത്യൻ സമയം ഇന്ന് രാത്രി 11 മുതൽ

പാരീസ് : ലോകത്തിന്റെ ഫാഷൻ തലസ്ഥാനമായ പാരീസിൽ ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സിന്റെ അലയൊലികൾ ഇന്നുയരും. ഇന്ത്യൻ സമയം രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കം.

ചരിത്രത്തിലാദ്യമായി മുഖ്യ സ്റ്റേഡിയത്തിനു പുറത്ത്, അതും നദിയിൽ, ചടങ്ങ് ഒരുക്കിയാണ് പാരീസ് വിസ്‌മയം തീർക്കുന്നത്. സെൻ നദിയിൽ പതിനായിരത്തോളം കായികതാരങ്ങളെ അണിനിരത്തുന്ന മാർച്ച് പാസ്റ്റാണ് ഹൈലൈറ്റ്. ആറു കിലോമീറ്ററോളം ബോട്ടുകളിലും വള്ളങ്ങളിലുമായി താരങ്ങൾ നീങ്ങും.

നദിക്കരയിലെ താത്കാലിക വേദിയിലാണ് ഒളിമ്പിക് ദീപം തെളിക്കൽ ഉൾപ്പെടെയുള്ള ഉദ്ഘാടന പരിപാടികൾ. ഫുട്ബാൾ മത്സരങ്ങൾ ബുധനാഴ്ച ആരംഭിച്ചിരുന്നു.

1900,1924 വർഷങ്ങളിലാണ് മുമ്പ് പാരീസിൽ ഒളിമ്പിക്സ് നടന്നത്.

വെറ്ററൻ ടേബിൾ ടെന്നീസ് താരം അചാന്ത ശരത് കമലും രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള പി.വി. സിന്ധുവുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തുന്നത്.

മലയാളി @ 100

ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളിയായ സി.കെ. ലക്ഷ്മണൻ 1924ലെ പാരീസ് ഒളിമ്പിക്സിൽ മത്സരിക്കാൻ ഇറങ്ങിയതിന്റെ നൂറാം വാർഷികമാണിത്. ഹർഡിൽസിലാണ് കണ്ണൂർ സ്വദേശിയായ ലക്ഷ്മണൻ മത്സരിച്ചത്.

ലൈവ്

രാത്രി 11 മുതൽ ജിയോ സിനിമയിൽ

പ​ത്തി​ൽ
എത്ത​ണം​
പാ​രീ​സിൽ

ടോ​ക്യോ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​ഒ​രു​ ​
സ്വ​ർ​ണ​മ​ട​ക്കം​ ​ഏ​ഴ് ​മെ​ഡ​ലു​ക​ൾ​ ​നേ​ടി​യ​ ​ഇ​ന്ത്യ​ ​പാ​രീ​സി​ൽ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്
10​ ​മെ​ഡ​ലു​ക​ൾ

നീ​ര​ജ് ​ചോ​പ്ര
ജാവലിൻ ത്രോ

ഇ​ന്ത്യ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​ ​നീ​ര​ജാ​ണ്.​ ​ടോ​ക്യോ​ ​ഒ​ളി​മ്പി​ക്സി​ൽ​ 87.58​ ​മീ​റ്റ​ർ​ ​എ​റി​ഞ്ഞ് ​ച​രി​ത്ര​ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ ​നീ​ര​ജ് 2023​ൽ​ ​ബു​ഡാ​പെ​സ്റ്റി​ൽ​ ​ന​ട​ന്ന​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും​ ​ഹ്വാം​ഗ്ചോ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ലും​ ​സ്വ​ർ​ണം​ ​നേ​ടി.​ 88.88​ ​മീ​റ്റ​റാ​ണ് ​ഹ്വാം​ഗ്ചോ​യി​ൽ​ ​എ​റി​ഞ്ഞ​ത്.​

​സാ​ത്വി​ക് ​സാ​യ്‌​രാ​ജ് ​-​ ​ചി​രാ​ഗ് ​ഷെ​ട്ടി
ബാ​ഡ്മി​ന്റൺ
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ൽ​ ​സ്വ​ർ​ണ​വും​ ​ലോ​ക​ ​റാ​ങ്കിം​ഗി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​നേ​ടി​യ​ ​സാ​ത്വി​ക് ​സാ​യ്‌​രാ​ജ് ​-​ ​ചി​രാ​ഗ് ​ഷെ​ട്ടി​ ​സ​ഖ്യ​ത്തി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​ഒ​രു​ ​മെ​ഡ​ൽ​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.​ ​ഒ​ന്നാം​ ​റാ​ങ്കി​ലെ​ത്തി​യ​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​സ​ഖ്യ​മാ​ണി​വ​ർ.

സി​ഫ്ത് ​കൗ​ർ​ ​സംറ
ഷൂ​ട്ടിം​ഗ്
ഹ്വാം​ഗ്ചോ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ൽ​ ​വ​നി​ത​ക​ളു​ടെ​ 50​ ​മീ​റ്റ​ർ​ ​റൈ​ഫി​ൾ​ ​ത്രീ​ ​പൊ​സി​ഷ​നി​ൽ​ ​വ്യ​ക്തി​ഗ​ത​ ​ഇ​ന​ത്തി​ൽ​ ​സ്വ​ർ​ണ​വും​ ​ടീ​മി​ന​ത്തി​ൽ​ ​വെ​ള്ളി​യും​ ​നേ​ടി​യ​ ​സി​ഫ്ത് ​ഒ​ളി​മ്പി​ക്സ് ​ഷൂ​ട്ടിം​ഗി​ൽ​ ​ഇ​ക്കു​റി​ ​മെ​ഡ​ൽ​ ​നേ​ടാ​ൻ​ ​സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്.​ ​

മീ​രാ​ഭാ​യ് ​ചാ​നു
വെ​യ്റ്റ്‌​ലി​ഫ്ടിം​ഗ്
ടോ​ക്യോ​യി​ലെ​ ​വെ​ള്ളി​മെ​ഡ​ൽ​ ​നേ​ട്ട​ത്തി​ന് ​ശേ​ഷം​ ​പ​രി​ക്കി​ന്റെ​ ​പി​ടി​യി​ലാ​യി​രു​ന്ന​ ​ചാ​നു​ ​ഒ​ളി​മ്പി​ക്സി​നാ​യി​ ​ഏ​റെ​ ​ക​രു​ത​ലോ​ടെ​യാ​ണ് ​പ​രി​ശീ​ലി​ക്കു​ന്ന​ത്.​ ​സ്നാ​ച്ചി​ൽ​ 90​ ​കി​ലോ​ ​ഉ​യ​ർ​ത്തു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​മാ​ണ് ​ചാ​നു​വി​നു​ള്ള​ത്.

​വി​നേ​ഷ് ​ഫോ​ഗാ​ട്ട്
ഗു​സ്തി
ഗു​സ്തി​ ​ഫെ​ഡ​റേ​ഷ​നെ​തി​രാ​യ​ ​തെ​രു​വു​ ​സ​മ​ര​ത്തി​നും​ ​ഉ​പ്പൂ​റ്റി​ക്കേ​റ്റ​ ​പ​രി​ക്കി​നു​ള്ള​ ​ശ​സ്ത്ര​ക്രി​യ​യ്ക്കും​ ​ശേ​ഷം​ ​ഗോ​ദ​യി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​ ​വി​നേ​ഷ് ​ക​ഠി​ന​ ​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ​ഒ​ളി​മ്പി​ക് ​ബ​ർ​ത്ത് ​നേ​ടി​യെ​ടു​ത്ത​ത്.​ ​50​ ​കി​ലോ​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.

നി​ഖാ​ത് ​സ​രിൻ
ബോ​ക്സിം​ഗ്
​ ​ആ​ദ്യ​ ​ഒ​ളി​മ്പി​ക്സാണ്. ര​ണ്ട് ​ത​വ​ണ​ ​ലോ​ക​ ​ചാ​മ്പ്യ​നാ​യ​ ​നി​ഖാ​ത്ത് ​എ​ലോ​ർ​ദ​ ​ക​പ്പി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​ ​തി​ക​ഞ്ഞ​ ​ആ​ത്മ​ ​വി​ശ്വാ​സ​ത്തി​ലാ​ണ് .

ല​വ്‌​ലി​ന​ ​
ബോ​ർ​ഗോ​ ഹെ​യ്ൻ
ബോ​ക്സിം​ഗ്
ടോ​ക്യോ​യി​ൽ​ ​നേ​ടി​യ​ ​വെ​ങ്ക​ല​മെ​ഡ​ൽ​ ​ഉ​യ​ർ​ത്താ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​ല​വ്‌​ലി​ന.​ ​ചെ​ക് ​റി​പ്പ​ബ്ളി​ക്കി​ൽ​ ​ന​ട​ന്ന​ ​ഗ്രാ​ൻ​പ്രീ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​വെ​ള്ളി​ ​മെ​ഡ​ൽ​ ​നേ​ടി​യി​രു​ന്നു​ .

പി.​വി​ ​സി​ന്ധു
ബാ​ഡ്മി​ന്റൺ
റി​യോ​യി​ൽ​ ​വെ​ള്ളി​യും​ ​ടോ​ക്യോ​യി​ൽ​ ​വെ​ങ്ക​ല​വും​ ​നേ​ടി​യ​ ​സി​ന്ധു​വി​ന് ​ഒ​ളി​മ്പി​ക് ​സ്വ​ർ​ണം​ ​നേ​ടാ​നു​ള്ള​ ​അ​വ​സാ​ന​ ​അ​വ​സ​ര​മാ​കും​ ​പാ​രീ​സ് .​ ​

​അ​തി​ഥി​ ​അ​ശോ​ക്
ഗോ​ൾ​ഫ്
ക​ഴി​ഞ്ഞ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​ആ​ദ്യ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ലീ​ഡ് ​ചെ​യ്തി​രു​ന്ന​ ​അ​തി​ഥി​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലാ​ണ് ​നാ​ലാം​ ​സ്ഥാ​ന​ത്താ​യി​ ​പോ​യ​ത്.

പു​രു​ഷ​
​ഹോ​ക്കി​ ​ടീം

നി​ല​വി​ലെ​ ​വെ​ങ്ക​ല​മെ​ഡ​ൽ​ ​ജേ​താ​ക്ക​ളാ​യ​ ​ഇ​ന്ത്യ​ ​പാ​രീ​സി​ൽ​ ​പ്രാ​ഥ​മി​ക​ ​റൗ​ണ്ടി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​ബെ​ൽ​ജി​യം,​ക​രു​ത്ത​രാ​യ​ ​ഓ​സ്ട്രേ​ലി​യ,​ ​അ​ർ​ജ​ന്റീ​ന,​ന്യൂ​സി​ലാ​ൻ​ഡ്,​അ​യ​ർ​ലാ​ൻ​ഡ് ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​പൂ​ൾ​ ​ബി​യി​ലാ​ണ് ​മ​ത്സ​രി​ക്കു​ക.​


Source link
Exit mobile version