മത്സ്യബന്ധന മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കണം: ശശി തരൂർ എം.പി

തിരുവനന്തപുരം: കേരളത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ മണ്ണെണ്ണ ക്ഷാമം പരിഹരിക്കണമെന്ന് ഡോ. ശശി തരൂർ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. പൊതുവിതരണ സംവിധാനത്തിലൂടെ ലഭിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് നാടൻ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തിയിരുന്ന പരമ്പരാഗത തൊഴിലാളികൾക്ക് മണ്ണെണ്ണ കിട്ടാത്തതിനാൽ പോകാൻ കഴിയുന്നില്ല. കരിഞ്ചന്തയിൽ നിന്ന് കൊള്ള വിലയ്ക്കാണ് മണ്ണെണ്ണ വാങ്ങേണ്ടിവരുന്നത്. അതിന് കഴിയാത്തവർ മറ്റ് ജോലിക്ക് പോകേണ്ട സ്ഥിതിയാണുള്ളത്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണം. പൊതുവിതരണ സംവിധാനത്തിലൂടെ 2018-19 കാലത്ത് 55,000 കിലോലിറ്റർ അനുവദിച്ചിരുന്നപ്പോൾ കഴിഞ്ഞ വർഷം വെറും 15,000 കിലോലിറ്റർ മാത്രമാണ് അനുവദിച്ചതെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.


Source link

Exit mobile version