100 ഷാംപെയ്ൻ കുപ്പി, വീഞ്ഞ്, മിനറൽ വാട്ടർ; ഡൈവർമാർ മുങ്ങിയെടുത്ത് 19-ാം നൂറ്റാണ്ടിലെ ‘നിധിശേഖരം’

സ്വീഡന്‍: സോണാറില്‍ ലഭിച്ചത് പഴയ മീന്‍പിടിത്ത ബോട്ടിനോട് സാദൃശ്യമുള്ള വസ്തുവിന്റെ രൂപം. പോളിഷ് ഡൈവിങ് സംഘമായ ബാള്‍ട്ടിടെക്കിലെ ഡൈവര്‍മാര്‍ അദ്യമൊന്ന് സംശയിച്ചെങ്കിലും രണ്ടുപേര്‍ ഒടുവില്‍ കടലാഴത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. ബാള്‍ടിക്ക് സമുദ്രത്തില്‍ സ്വീഡനും ഫിന്‍ലന്‍ഡിനുമിടയിലെ അലാന്‍ഡ് ദ്വീപില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ മാറി കടലിനടയിലെ തിരച്ചിലിന് പോയ രണ്ടുപേരും രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നതിനേക്കാള്‍, അതിശയിപ്പിക്കുന്നതെന്തോ അവര്‍ കണ്ടെത്തിയിരിക്കാമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു സംഘാംഗങ്ങളെ നയിച്ചത്.അത് യാഥാര്‍ഥ്യമായിരുന്നു. കടലിനടിയില്‍ കണ്ടെത്തിയ 19-ാം നൂറ്റാണ്ടിലെ കപ്പലിലുണ്ടായിരുന്നത് നിറയെ ഷാംപെയ്ന്‍ കുപ്പികള്‍. വീഞ്ഞും മിനറല്‍ വാട്ടറും ചീനപ്പാത്രങ്ങളും കണ്ട് ഡൈവര്‍മാര്‍ക്ക് വിസ്മയം. ഷാംപെയിനിന്റെ നൂറോളം കുപ്പികളാണ് സംഘം കണ്ടെത്തിയത്. കളിമണ്‍ കുപ്പികളിൽനിറച്ച കുടിവെള്ളവും അതിലുണ്ടായിരുന്നു. കളിമണ്‍ കുപ്പികളുടെ കാലപ്പഴക്കം നിര്‍ണയിച്ചാണ് കപ്പല്‍ 1850-നും 1867-നും ഇടയില്‍നിര്‍മിച്ചതാണെന്ന നിഗമനത്തിലേക്ക് എത്തിയത്.
Source link