സ്കൂൾ കായിക മേള കലണ്ടറിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള മതിയായ സമയമനുവദിക്കാതെ സംഘടിപ്പിക്കുന്നതിനെതിരെ സംയുക്ത കായികാദ്ധ്യാപക സംഘടന. ദേശീയ മത്സരങ്ങളുടെ സമയക്രമമനുസരിച്ച് സംസ്ഥാന മത്സരങ്ങളുടെ സമയം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകുമെന്ന് സംസ്ഥാന ചെയർമാൻ പി.എ.അബ്ദുൽ ഗഫൂർ, കൺവീനർ ഷിഹാബ്‌ദീൻ.എസ് എന്നിവർ അറിയിച്ചു.
ആഗസ്റ്റ് ഇരുപതിനകം ഉപജില്ലാ അത്‌ലറ്റിക്സ്, ഗെയിംസ് എന്നിവ പൂർത്തിയാക്കണം. ആഗസ്റ്റ് 31നകം ജില്ലാ ഫുട്ബാൾ, ടേബിൾ ടെന്നീസ് മത്സരങ്ങളും, ഒക്ടോബർ പത്തിനകം അക്വാട്ടിക്, ഗെയിംസ്, അത്‌ലറ്റിക്സ് മത്സരങ്ങളും ജില്ലാതലത്തിൽ പൂർത്തീകരിക്കണമെന്നാണ് സർക്കുലർ.
കനത്ത മഴയെത്തുടർന്ന് പല ജില്ലകളിലും വിദ്യാലയങ്ങൾക്ക് പ്രവർത്തിക്കാനും, പരിശീലനങ്ങൾ സംഘടിപ്പിക്കാനും സാധിച്ചിട്ടില്ല.
സ്കൂൾതലമത്സരങ്ങൾ പോലും ആരംഭിക്കാനാവാത്ത സാഹചര്യത്തിൽ നൂറോളം കായിക മത്സരങ്ങൾ 20 ദിവസങ്ങൾ കൊണ്ട് ഉപജില്ലയിൽ പൂർത്തിയാക്കുന്നത് എങ്ങനെയെന്നാണ് കായികാദ്ധ്യാപകരുടെ ആശങ്ക.
Source link