കേരളകൗമുദി ‘ഹീലിംഗ് കേരള’ മെഡിക്കൽ കോൺക്ലേവ് നാളെ

കൊച്ചി: കേരളകൗമുദി ‘ഹീലിംഗ് കേരള” മെഡിക്കൽ കോൺക്ലേവ് നാളെ പാലാരിവട്ടം ഹോട്ടൽ റിനൈയിൽ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് കോൺക്ലേവ് ആരംഭിക്കും. 6ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ‘ഹീലിംഗ് കേരള” പ്രത്യേക പതിപ്പിന്റെ കവർ പ്രകാശനവും മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. മേയർ അഡ്വ.എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.

എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കേരളകൗമുദി ജനറൽ മാനേജർമാരായ അയ്യപ്പദാസ്, ഷിറാസ് ജലാൽ എന്നിവർ ആശംസ നേരും. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും സീനിയർ മാനേജർ (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് നന്ദിയും പറയും.

‘ആരോഗ്യകേരളം: സാദ്ധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ കോൺക്ലേവിൽ ഡോ. പത്മനാഭ ഷേണായ് (ക്ലിനിക്കൽ ഡയറക്ടർ, ഷേണായ്‌സ് കെയർ ഹോസ്പിറ്റൽ) മോഡറേറ്ററാകും. ഡോ. രാജീവ് ജയദേവൻ (മുൻ പ്രസിഡന്റ്, ഐ.എം.എ, കൊച്ചി), ഡോ.എസ്. സുധീന്ദ്രൻ (ചീഫ് ട്രാൻസ്‌പ്ളാന്റ് സർജൻ, അമൃത ആശുപത്രി), ഡോ. ഗണേഷ് മോഹൻ (സൂപ്രണ്ട്, എറണാകുളം മെഡിക്കൽ കോളേജ്), ഡോ. ജുനൈദ് റഹ്‌മാൻ (മെഡിക്കൽ ഡയറക്ടർ, സുധീന്ദ്ര ഹോസ്പിറ്റൽ), ഡോ. മുഹമ്മദ് ഹനീഷ് (പ്രസിഡന്റ്, ഐ.എം.എ, കൊച്ചി), ഡോ. ഷഹീർഷാ (സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം), ഡോ.കെ.കെ. മോഹൻദാസ് (എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, തൃശൂർ), ഡോ. രാംകുമാർ മേനോൻ (എം.ഡി, ആത്രേയ ഹോസ്പിറ്റൽ, തൃശൂർ) എന്നിവർ പങ്കെടുക്കും.


Source link

Exit mobile version