KERALAMLATEST NEWS
ഹിന്ദി പ്രചാരസഭ പത്രപ്രവർത്തക പുരസ്കാരം ജെ.എസ്. ഐശ്വര്യയ്ക്ക്
തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭ ഏർപ്പെടുത്തിയ മികച്ച നവാഗത പത്രപ്രവർത്തക പുരസ്കാരത്തിന് കേരളകൗമുദി റിപ്പോർട്ടർ ജെ.എസ്. ഐശ്വര്യ അർഹയായി. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. 30ന് വഴുതയ്ക്കാട് ഹിന്ദി പ്രചാരസഭാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പുരസ്കാരം സമ്മാനിക്കും. തിരുമല പത്മവിലാസത്തിൽ ആർ.ജയകുമാറിന്റെയും കെ.വി.ശ്രീകലയുടേയും മകളാണ്.
Source link