പാരീസ്: ഒളിന്പിക് ഫുട്ബോളിൽ മൊറോക്കോയ്ക്കെതിരേ ബുധനാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിലെ അനിഷ്ട സംഭവങ്ങളിൽ രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന് പരാതി നൽകി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് മൊറോക്കോ മുന്നിട്ടുനിൽക്കേ 16 മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ച മത്സരത്തിന്റെ അവസാന നിമിഷം അർജന്റീന ക്രിസ്റ്റ്യൻ മെദിനയുടെ ഗോളിൽ സമനില ഗോൾ നേടി. ഇതിനു പിന്നാലെ മൊറോക്കൻ കാണികൾ മൈതാനത്തേക്കിറങ്ങി അക്രമാസക്തരായതോടെ റഫറി മത്സരം നിർത്തിവച്ചു.
ഒന്നര മണിക്കൂറിന് ശേഷം വിഎആർ പരിശോധനയിൽ റഫറി അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ് സൈഡാണെന്ന് വിധിച്ചു റദ്ദാക്കി. രണ്ട് മണിക്കൂർ കഴിഞ്ഞ് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചശേഷം മത്സര പുനരാരംഭിച്ചു. മൂന്നു മിനിറ്റും 15 സെക്കൻഡുമാണ് പിന്നീട് മത്സരം നടത്തിയത്. ഈ സമയത്ത് ഗോൾ നേടാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.
Source link