പ്രത്യേക നിക്ഷേപപദ്ധതിയുമായി ബാങ്ക് ഓഫ് ബറോഡ
കൊച്ചി: ബാങ്ക് ഓഫ് ബറോഡ ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക ടേം ഡെപ്പോസിറ്റ് പദ്ധതി ‘ബോബ് മണ്‍സൂണ്‍ ധമാക്ക ഡെപ്പോസിറ്റ് സ്കീം’ ആരംഭിച്ചു. രണ്ടു കാലാവധികളില്‍ ലഭ്യമാണ്. 399 ദിവസത്തേക്ക് പ്രതിവര്‍ഷം 7.25 ശതമാനവും 333 ദിവസത്തേക്ക് 7.15 ശതമാനവുമാണ് പലിശനിരക്ക്. ഈ മാസം 15ന് ആരംഭിച്ച ഈ സ്കീം മൂന്നു കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ നിക്ഷേപങ്ങള്‍ക്കാണു ബാധകമായിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാര്ക്ക് പ്രതിവര്‍ഷം 0.50 ശതമാനം അധിക പലിശനിരക്ക് ലഭിക്കും. 399 ദിവസത്തേക്ക് 7.75 ശതമാനവും 333 ദിവസത്തേക്ക് 7.65 ശതമാനവും പലിശ ലഭിക്കും. കൂടാതെ, നോണ്കോളബിള് ഡെപ്പോസിറ്റുകള്‍ക്ക് 0.15 ശതമാനം അധിക പലിശയും ലഭിക്കും (പരമാവധി ഒരു കോടി മുതല്‍ മൂന്നു കോടി രൂപയില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണു ബാധകം).
ബോബ് മണ്‍സൂണ്‍ ധമാക്ക ഡെപ്പോസിറ്റ് സ്കീം 399 ദിവസത്തേക്ക് പ്രതിവര്‍ഷം പരമാവധി 7.90 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.

Source link